kerala-sc-package-12
  • 'ഇളവു കൊടുക്കുന്നതില്‍ തെറ്റെന്താണ്?'
  • 'പത്ത് ദിവസത്തിനുള്ളില്‍ പരിഗണിക്കണം'
  • നാളെ മറുപടി അറിയിക്കാമെന്ന് കേന്ദ്രം

സാമ്പത്തിക പ്രതിസന്ധിയില്‍ വലയുന്ന കേരളത്തിന് അടിയന്തിര രക്ഷാപാക്കേജ് പ്രഖ്യാപിക്കാന്‍ കേന്ദ്രസര്‍ക്കാരിന് സുപ്രീംകോടതി നിര്‍ദേശം. അല്‍പം വിശാലമനസോടെ കാര്യത്തെ കാണാമെന്ന് ഉപദേശത്തോടെയാണ് കേരളത്തിന് ആശ്വാസമായ സുപ്രീംകോടതി നിര്‍ദേശം. രക്ഷാപാക്കേജില്‍ നാളെ മറുപടി നല്‍കാമെന്ന് അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ കോടതിയെ അറിയിച്ചു.

ശമ്പളം പോലും മുടങ്ങിയ ഘട്ടത്തിലാണ് കേരളത്തിന്‍റെ രക്ഷക്ക് സുപ്രീംകോടതി എത്തിയത്. ചര്‍ച്ചകള്‍ പരാജയപ്പെട്ടുവെന്നും കോടതിയിടപെടല്‍ വേണമെന്നും കേരളത്തിന് വേണ്ടി കപില്‍ സിബല്‍  കോടതിയെ അറിയിച്ചു. കടപെടുപ്പ് പരിധിക്കപ്പറും ബെയില്‍ ഔട്ട് പാക്കേജ് അഥവാ രക്ഷാപാക്കേജാണ് കേരളം ചോദിക്കുന്നത് എന്ന് അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ എന്‍ വെങ്കിട്ടരാമന്‍ മറുടപടി നല്‍കി.  രക്ഷാപാക്കേജിനുള്ള മറ്റു സംസ്ഥാനങ്ങളുടെ അഭ്യര്‍ഥന നിരസിച്ചിരുന്നുവെന്നും കേരളത്തിന് മാത്രം നല്‍കിയാല്‍ വേര്‍തിരിവാകുമെന്നും കേന്ദ്രം വാദിച്ചു. 

പത്തുദിവസം കൂടി കേരളം പിടിച്ചുനിന്നാല്‍ സാമ്പത്തിക വര്‍ഷം ആരംഭിക്കുന്ന ഏപ്രില്‍ 1ന് തന്നെ അയ്യായിരം കോടതി അടിയന്തിരമായി നല്‍കാമെന്ന അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ കോടതിയെ അറിയിച്ചു. അടുത്ത സാമ്പത്തിക വര്‍ഷത്തേകാര്യമല്ല അടുത്ത പത്തുദിവസത്തെ പ്രതിസന്ധിയാണ് പ്രശ്നമെന്ന് ജസ്റ്റീസുമാരായ സൂര്യകാന്ത്, കെ വി വിശ്വാനാഥ് എന്നിവരുടെ ബെഞ്ച് നിലപാട് കടുപ്പിച്ചു.   തല്ക്കാലം സഹായിക്കൂ എന്നും ആ തുക അടുത്ത സാമ്പത്തിക വര്‍ഷത്തേ കണക്കില്‍ ഉള്‍പ്പെടുത്താനും  കോടതി നിര്‍ദേശിച്ചതോടെ കേന്ദ്രം വഴങ്ങി. സുപ്രീംകോടതി നിര്‍ദേശിച്ച സാമ്പത്തിക  രക്ഷാപാക്കേജില്‍  എത്രരൂപ നല്‍കാനാകുമെന്ന്   നാളെ പത്തരക്ക് കേന്ദ്രം അറിയിക്കും.

Supreme court suggest special assistance package for Kerala