എറണാകുളം കോതമംഗലത്ത് മ്ലാവിനെ ഇടിച്ച ഓട്ടോറിക്ഷ മറിഞ്ഞ് ഓട്ടോഡ്രൈവര്‍ മരിച്ചു. മാമലക്കണ്ടം സ്വദേശി പറമ്പില്‍ വിജില്‍ നാരായണന്‍ ആണ് മരിച്ചത്. രോഗിയുമായി കോതമംഗലത്തേയ്ക്ക് വരുമ്പോള്‍ രാത്രി കളപ്പാറയില്‍ വച്ചായിരുന്നു അപകടം. പുന്നേക്കാട് തട്ടേക്കാട് റൂട്ടില്‍ കളപ്പാറയില്‍ വച്ച് മ്ലാവ് കുറുകെ ചാടുകയായിരുന്നു. മ്ലാവിനെ ഇടിച്ച ഓട്ടോ നിയന്ത്രണം വിട്ട് മറിഞ്ഞു. അപകടത്തില്‍ ഓട്ടോറിക്ഷയ്ക്ക് അടിയില്‍പ്പെട്ട വിജിലിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഓട്ടോയിലുണ്ടായിരുന്ന മറ്റ് മൂന്നുപേര്‍ക്കും നേരിയ പരുക്കേറ്റു.
സിപിഎം എളംബ്ലാശേരി ബ്രാഞ്ച് സെക്രട്ടറിയാണ് മരിച്ച വിജില്‍. ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം പോസ്റ്റുമോര്‍ട്ടം നടത്തി മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. വന്യമൃഗശല്യവും, വന്യമൃഗ ആക്രമണവും നിരന്തരമുണ്ടാകുന്ന സ്ഥലമാണ് കളപ്പാറ ഉള്‍പ്പെടെയുള്ള സ്ഥലങ്ങള്‍. ഭാര്യയും രണ്ടുകുട്ടികളുമടങ്ങുന്നതാണ് വിജിലിന്റെ കുടുംബം.
Sambar deer hit on Auto; driver dies,3 injured in Ernakulam