നയാബ് സിങ് സെയ്നി (ഇടത്)

നയാബ് സിങ് സെയ്നി (ഇടത്)

  • സത്യപ്രതിജ്ഞ വൈകുന്നേരം അഞ്ച് മണിക്ക്
  • ഖട്ടര്‍ കര്‍ണാലില്‍ നിന്ന് ലോക്സഭയിലേക്ക്

ഹരിയാനയില്‍ നായബ് സിങ് സൈനി മുഖ്യമന്ത്രിയാകും. വൈകിട്ട് അഞ്ചിനാണ് സത്യപ്രതിജ്ഞ. കുരുക്ഷേത്രയില്‍ നിന്നുള്ള ലോക്സഭാംഗമായ സൈനി ബിജെപിയുടെ ഹരിയാന അധ്യക്ഷനാണ്. രാജിവച്ച മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍ കര്‍ണാലില്‍ നിന്ന് ലോക്സഭയിലേക്ക് മല്‍സരിക്കും. ലോക്സഭാ സീറ്റ് വിഭജനം സംബന്ധിച്ച് ബിജെപി–ജെജെപി സഖ്യത്തില്‍ ഉടലെടുത്ത ഭിന്നതയെ തുടര്‍ന്നാണ് ഖട്ടര്‍ രാജിവച്ചത്.

അതേസമയം , ബിജെപി - ജെജെപി സഖ്യം തകർന്നതിൽ പരിഹാസവുമായി കോൺഗ്രസ്. സ്വാർഥ താല്പര്യത്തിന്മേൽ കെട്ടിപ്പടുത്ത സഖ്യം തകർന്നെന്നായിരുന്നു മുന്‍ മുഖ്യമന്ത്രി ഭൂപീന്ദർ ഹൂഡയുടെ പ്രതികരണം. മാറ്റത്തിനുള്ള സമയമാണിതെന്നും ഈ മാറ്റം രാജ്യവ്യാപകമായി പ്രകടമാകുമെന്നും ജയറാം രമേശ് എക്സിൽ കുറിച്ചു. കർഷകരുടെയും ഗുസ്തി താരങ്ങളുടെയും സമരമാണ് കാരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 

Nayab Singh Saini to take oath as Haryana CM