തിരുവനന്തപുരം വര്‍ക്കലയില്‍ ഫ്ലോട്ടിങ് ബ്രിജിന്റെ കൈവരി തകര്‍ന്ന് 15 പേര്‍ കടലില്‍ വീണ സംഭവത്തില്‍ റിപ്പോര്‍ട്ട് തേടി മന്ത്രി മുഹമ്മദ് റിയാസ്. ടൂറിസം ഡയറക്ടറോടാണ് മന്ത്രി അടിയന്തരമായി റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെട്ടത്. അതേസമയം അപകടത്തില്‍പെട്ട് ആശുപത്രിയിലുള്ളവരില്‍ രണ്ടുപേരുടെ നില ഗുരുതരമായി തുടരുകയാണ്. ഇവരെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ഫ്ലോട്ടിങ് ബ്രിഡ്ജിന്റെ നിര്‍മാണത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് വി.മുരളീധരന്‍ രംഗത്തെത്തിയിരുന്നു. പരിശോധിക്കുമെന്ന് സ്ഥലം എം.എല്‍.എ വി.ജോയിയും പറഞ്ഞു. ഉയര്‍ന്ന തിരമാലയില്‍ ബ്രിജിന്‍റെ കൈവരി തകര്‍ന്നാണ് അപകടം. രണ്ടു മാസം മുന്‍പാണ് വര്‍ക്കല പാപനാശം ബീച്ചില്‍ ഫ്ലോട്ടിങ് ബ്രിജ് ഉദ്ഘാടനം ചെയ്തത്.
Minister Muhammad Riay asked for immediate report on the incident in which 15 people fell into the sea when the handrail of the floating bridge collapsed in Varkala.