പത്മജയെ തൃശൂരില്‍ മനപ്പൂര്‍വം തോല്‍പിച്ചതെന്ന് ഭര്‍ത്താവ്  ഡോ.വേണുഗോപാല്‍. ഇതേക്കുറിച്ച് പരാതി പറഞ്ഞിട്ടും ആരും കേട്ടില്ല. നടപടിയുമെടുത്തില്ല. പത്മജ ചാലക്കുടിയില്‍ ഇത്തവണ മല്‍സരിക്കില്ലെന്നും വേണുഗോപാല്‍ മനോരമ ന്യൂസിനോട് പറഞ്ഞു. രാഷ്ട്രീയം നിര്‍ത്തി വീട്ടിലിരിക്കാന്‍ തീരുമാനിച്ചതാണ്. തുടരാന്‍ പലരും പത്മജയെ നിര്‍ബന്ധിച്ചു. കണ്ണായ സ്ഥലത്ത് സ്ഥലം തന്നിട്ടും കെ.കരുണാകരന് മന്ദിരം പണിതില്ലെന്നും വേണുഗോപാല്‍ ആരോപിച്ചു.

 

അതേസമയം, ഹൈക്കമാന്‍ഡിനോടും പരാതിപ്പെട്ട് പത്മജ. കോണ്‍ഗ്രസ് വിടുംമുന്‍പ് കെ.സി.വേണുഗോപാലിനെ പരാതികള്‍ അറിയിച്ചു. ‌അനുനയിപ്പിക്കാനുള്ള ശ്രമം വിജയിച്ചില്ല. പത്മജയ്ക്കൊപ്പം അണികള്‍ പാര്‍ട്ടിവിടുന്നത് തടയാന്‍ ശ്രമം. തൃശൂര്‍ ഡിസിസി ഓഫിസില്‍ ബൂത്ത് പ്രസിഡന്‍റുമാര്‍ മുതലുള്ളവരുടെ യോഗം വിളിച്ചു.

 

മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന കെ. കരുണാകരന്‍റെ മകള്‍ പത്മജ വേണുഗോപാല്‍ ഇന്ന് ബിജെപിയില്‍ ചേര്‍ന്നേക്കും. ഡല്‍ഹിയിലെത്തിയ പത്മ ബിജെപി നേതാക്കളുമായി ചര്‍ച്ച നടത്തിയെന്ന് സൂചന. തുടര്‍ച്ചയായി കോണ്‍ഗ്രസ് നേതൃത്വത്തില്‍നിന്ന് നേരിടുന്ന അവഗണനയാണ് തീരുമാനത്തിന് പിന്നില്‍. കോണ്‍ഗ്രസ് വിടുംമുന്‍പ് പത്മജ  ഹൈക്കമാന്‍ഡിനോടും പരാതിപ്പെട്ടിരുന്നു.  കെ.സി.വേണുഗോപാലിനെ പരാതികള്‍ അറിയിച്ചു. തന്നെ തിരഞ്ഞെടുപ്പില്‍ കാലുവാരിയവരെ ഭാരവാഹികളാക്കിയെന്ന പരാതിയാണ് പത്മജയ്ക്കുള്ളത്. എന്നാല്‍ അനുനയിപ്പിക്കാനുള്ള ശ്രമം വിജയിച്ചില്ല. അതേസമയം പത്മജയ്ക്കൊപ്പം അണികള്‍ പാര്‍ട്ടിവിടുന്നത് തടയാന്‍ ശ്രമം ആരംഭിച്ചു. തൃശൂര്‍ ഡിസിസി ഓഫിസില്‍ ബൂത്ത് പ്രസിഡന്‍റുമാര്‍ മുതലുള്ളവരുടെ യോഗം വിളിച്ചിട്ടുണ്ട്. 

 

 

Dr Venugopal on Padmaja congress issues