• കേരളം ഹര്‍ജി പിന്‍വലിക്കണമെന്ന വ്യവസ്ഥ ശരിയല്ലെന്ന് സുപ്രീം കോടതി
  • 13,608 കോടി രൂപ വാങ്ങാന്‍ സുപ്രീം കോടതി നിര്‍ദേശം
  • 15,000 കോടി കൂടി വേണമെന്ന് കേരളം

കടമെടുപ്പ് പരിധി വെട്ടിക്കുറച്ച് സംസ്ഥാനത്തെ സാമ്പത്തികമായി ഞെരുക്കുന്ന  കേന്ദ്ര സർക്കാർ തീരുമാനത്തെ ചോദ്യം ചെയ്തു കേരളം സമർപ്പിച്ച ഹർജി സുപ്രീംകോടതി പരിഗണിക്കുന്നു.  കേരളം പണം സൗജന്യമായി ചോദിക്കുകയല്ലെന്നും കടമെടുക്കാനുള്ള അവകാശമാണ് ചോദിക്കുന്നതെന്നും കപില്‍ സിബല്‍ വാദിച്ചു. പ്രശ്നപരിഹാരത്തിന് ഹര്‍ജി പിന്‍വലിക്കണമെന്ന് വ്യവസ്ഥ വയ്ക്കാനാകില്ലെന്ന് ചൂണ്ടിക്കാട്ടിയ കോടതി ഈ വ്യവസ്ഥ വച്ചതിന് കേന്ദ്രസര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തു. വിഡിയോ റിപ്പോര്‍ട്ട് കാണാം.

അതേസമയം, കേന്ദ്രസര്‍ക്കാര്‍ നല്‍കുന്ന 13,608 കോടി രൂപ വാങ്ങിക്കൂടേയെന്ന് കോടതി ചോദിച്ചു. അത് വാങ്ങാമെന്നും 15000കോടി കൂടി ആവശ്യമുണ്ടെന്നും കേരളം കോടതിയെ അറിയിച്ചു.  എന്നാല്‍ 13,608 കോടിക്ക് മുകളിലുള്ള തുകയ്ക്കായി കേന്ദ്രവും കേരളവും തമ്മില്‍ ചര്‍ച്ച നടത്തണമെന്ന് കോടതി നിര്‍ദേശിച്ചു. ചര്‍ച്ച നടക്കുമ്പോള്‍ പരസ്യ പ്രസ്താവന ഇരുഭാഗത്ത് നിന്നും ഉണ്ടാവരുതെന്നും കോടതി വ്യക്തമാക്കി. 

Hearing in Supreme Court on borrowing limit