എറണാകുളം പിറവത്തിന് സമീപം പേപ്പതിയില്‍ മണ്ണിടിഞ്ഞു വീണ് മൂന്ന്പേര്‍ മരിച്ചു. മൂന്നുപേരുടെയും മൃതദേഹം പുറത്തെടുത്തു. കെട്ടിട നിർമാണത്തിനായി മണ്ണ് നീക്കവേ വൈകിട്ട് നാലോടെയാണ് അപകടം. കമ്പി നിരത്തിയതിനു മുകളിലായി കുഴിയിൽനിന്നാണ് ജോലി ചെയ്തിരുന്നത്. മണ്ണ് ഇടിഞ്ഞതോടെ തൊഴിലാളികൾ താഴ്ചയിലേക്കു വീഴുകയായിരുന്നു. അന്വേഷണത്തിന് തൊഴില്‍മന്ത്രി ഉത്തരവിട്ടു. ജില്ലാ ലേബര്‍ ഓഫിസര്‍ക്ക് ചുമതല. ജില്ലാ കലക്ടറോട് മന്ത്രി റിപ്പോര്‍ട്ട് തേടി.
landslide in construction site in Piravom