counterpoll5
അവിശ്വസനീയമായ, അസാധാരണമായ പേടിയില്‍ മുങ്ങുകയാണ് കേരളത്തിന്റെ വനാതിര്‍ത്തികളും മലയോരങ്ങളും. ഇന്നും വന്യജീവി ആക്രമണത്തില്‍ രണ്ടു പേര്‍ കൊല്ലപ്പെട്ടു. കോഴിക്കോട് കക്കയത്ത് കര്‍ഷകനും തൃശൂര്‍ പെരിങ്ങല്‍കുത്തില്‍ ആദിവാസി വനിതയുമാണ് കൊല്ലപ്പെട്ടത്. കര്‍ഷകനെ കാട്ടുപോത്ത് കുത്തിക്കൊന്നു, വീട്ടമ്മയെ കാട്ടാന ആക്രമിച്ചു കൊലപ്പെടുത്തി. സമാനമായ സംഭവത്തിന്റെ പേരില്‍ സമരം ചെയ്ത പ്രതിപക്ഷനേതാക്കളെ  പാതിരാത്രി അറസ്റ്റു ചെയ്യാന്‍ കാണിച്ച വീര്യം പ്രശ്നപരിഹാരത്തില്‍ സര്‍ക്കാരിനില്ല. ഇനിയും എത്ര പേര്‍ മരിക്കണമെന്ന ചോദ്യവുമായി ശക്തമായ പ്രതിഷേധമാണ് ഇന്നു കൊല്ലപ്പെട്ടവരുടെ പ്രദേശങ്ങളില്‍ നിലനില്‍ക്കുന്നത്. വന്യമൃഗ ആക്രമണം നേരിടുന്നതില്‍ സര്‍ക്കാര്‍ പരാജയമോ? നിങ്ങള്‍ക്കും അഭിപ്രായം രേഖപ്പെടുത്താം.