ciza-thomas-sc05
  • സാങ്കേതിക സര്‍വകലാശാല മുന്‍ വിസി സിസ തോമസിനെതിരായ കേസ്
  • സര്‍ക്കാര്‍ നടപടി നേരത്തെ ഹൈക്കോടതിയും തള്ളിയിരുന്നു
  • സര്‍ക്കാരിന്‍റെ അനുമതിയില്ലാതെ വിസി സ്ഥാനം ഏറ്റെടുത്തതിനായിരുന്നു നടപടി

സാങ്കേതിക സര്‍വകലാശാല മുന്‍ വി.സി. സിസ തോമസിനെതിരായ കേസില്‍ സര്‍ക്കാരിന് വന്‍ തിരിച്ചടി. ഗവര്‍ണറും സര്‍ക്കാരുമായുള്ള തര്‍ക്കത്തില്‍ ഉദ്യോഗസ്ഥരെ ബലിയാടാക്കരുതെന്ന് വ്യക്തമാക്കിയ സുപ്രീംകോടതി സര്‍ക്കാരിന്‍റെ ഹര്‍ജി വിശദമായ വാദം കേള്‍ക്കാന്‍ കൂട്ടാക്കാതെ തള്ളി. സിസ തോമസിനെതിരായ സര്‍ക്കാര്‍ ഹൈക്കോടതി റദ്ദാക്കിയതിനെതിരെയായിരുന്നു സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചത്.

 

സർക്കാരിന്‍റെ  അനുമതി കൂടാതെ വൈസ് ചാന്‍സിലര്‍ പദവി ഏറ്റെടുത്ത സിസ തോമസിനെതിരെ അച്ചടക്ക നടപടിക്കുള്ള നീക്കം ഹൈക്കോടതി റദ്ദാക്കിയിരുന്നു. ഇതിനെതിരെ സംസ്ഥാന സമര്‍പ്പിച്ച ഹര്‍ജിയില്‍ വിശദമായ വാദം കേള്‍ക്കണമെന്ന് മുതിര്‍ന്ന അഭിഭിഷകനായ ജയ്ദീപ് ഗുപ്ത വാദിച്ചെങ്കിലും സര്‍ക്കാരിനെ വിമര്‍ശിച്ച് സുപ്രീംകോടതി ഹര്‍ജി തള്ളുകയായിരുന്നു. സർക്കാർ ജീവനക്കാരുടെ പെരുമാറ്റ ചട്ടത്തിലെ  48 ആം വകുപ്പ് പ്രകാരം നടപടി എടുക്കാന്‍ സര്‍ക്കാരിന് അധികാരമുണ്ടെന്ന വാദം ഉയര്‍ത്തിയെങ്കിലും , സിസ തോമസിന്‍റെ കാര്യത്തില്‍  സുപ്രീംകോടതി അത്  അംഗീകരിച്ചില്ല.  ഗവര്‍ണര്‍റുമായിട്ടുള്ള തര്‍ക്കത്തില്‍ ജീവനക്കാരെ ബലിയാടാക്കരുതെന്നും സിസ തോസമ ജീവനക്കാരി മാത്രമാണെന്നും ജസ്റ്റിസ് മാരായ ജെ കെ മഹേശ്വരി, പി എസ് നരസിംഹ എന്നിരുടെ ബെഞ്ച് ഓര്‍മിപ്പിച്ചു . സിസ തോമസിന് വേണ്ടി മുതിര്‍ന്ന അഭിഭാഷകൻ രാഘവേന്ദ്ര ശ്രീവത്സാ അഭിഭാഷകരായ ഉഷ നന്ദിനി, കോശി ജേക്കബ് എന്നിവര്‍ കോടതിയില്‍  ഹാജരായെങ്കിലും അവര്‍ വാദങ്ങള്‍ ഉയര്‍ത്തേണ്ടി വന്നില്ല.

 

മുൻ വൈസ് ചാൻസലർ രാജശ്രീയുടെ നിയമനം സുപ്രീം കോടതി അസാധുവാക്കിയതിനെ തുടര്‍ന്നായിരുന്ന  ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാന്‍ , യുജിസി ചട്ടങ്ങൾ പ്രകാരം സിസ തോമസിനെ താൽകാലിക വൈസ് ചാൻസലർ ആയി നിയമിച്ചത്. ഗവര്‍ണറോടുള്ള പക തീരക്കാന്‍ സിസ തോസമിന്‍റെ പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ ഉള്‍പ്പടെ തടഞ്ഞുള്ള സര്‍ക്കാര്‍ നീക്കത്തിനാണ് സുപ്രീകോടതിയില്‍ തിരിച്ചടിയായത്. സര്‍ക്കാരിന് വേണ്ടി  സ്റ്റാന്റിംഗ് കോൺസൽ നിഷേ രാജൻ ഷൊങ്കറും കോടതിയില്‍ ഹാജരായി  

 

Supreme court quashes actions against Ciza Thomas