ഒരാഴ്ചയ്ക്കിടെ കാട്ടാന ആക്രമണത്തില്‍ ഒരുമരണം കൂടി. നേര്യമംഗലത്ത് കൃഷിയിടത്തില്‍ ഇന്നു രാവിലെ എഴുപത്തിയെട്ടുകാരി ഇന്ദിര കൊല്ലപ്പെട്ടതിനു പിന്നാലെ കോതമംഗലത്ത് ശക്തമായ പ്രതിഷേധം നടന്നു. വന്യമൃഗശല്യത്തിന് പരിഹാരമുണ്ടാക്കിയശേഷം മതി പോസ്റ്റ്മോര്‍ട്ടമെന്ന് മരിച്ച ഇന്ദിരയുടെ കുടുംബം. മന്ത്രിമാര്‍ സ്ഥലത്ത് എത്താതെ പ്രതിഷേധം അവസാനിപ്പിക്കില്ലെന്ന് എം.പി. ഡീന്‍ കുര്യാക്കോസ് പറഞ്ഞു.
പൊലീസും നേതാക്കളുമായി വാക്കുതര്‍ക്കം, പൊലീസിനെതിരെ ഗോബാക്ക് മുദ്രാവാക്യം. പൊലീസ് മൃതദേഹത്തെ അപമാനിച്ചെന്ന് ഡീന്‍ കുര്യാക്കോസ് ഡിവൈ.എസ്.പിയെ ഡി.സി.സി പ്രസിഡന്‍റ് പിടിച്ചുതള്ളി. ഇന്ന് രാവിലെയാണ് കാട്ടാന ആക്രമണത്തില്‍ നേര്യമംഗലം കാഞ്ഞിരവേലിയില്‍ ഇന്ദിര രാമകൃഷ്ണന്‍ കൊല്ലപ്പെട്ടത്. കൂവ വിളവെടുക്കുന്നതിനിടെ കാട്ടാന ആക്രമിക്കുകയായിരുന്നു. ആശുപത്രിയിലേക്ക് കൊണ്ടുപോകുംവഴി മരണം സംഭവിച്ചു
woman dies in wild elephant attack in neriamangalam