പൂക്കോട് വെറ്റിനറി സർവകലാശാലയിൽ എസ്എഫ്ഐക്ക് കോടതി മുറി ഉണ്ടെന്ന് മുൻ പിടിഎ പ്രസിഡന്റിന്റെ വെളിപ്പെടുത്തൽ. ഹോസ്റ്റൽ മുറിയിൽ മകന്റെ ചോരകൊണ്ട് മുദ്രാവാക്യം എഴുതിപ്പിച്ചുവെന്നും കുഞ്ഞാമു ആരോപിച്ചു. സിദ്ധാർത്ഥന്റെ മരണത്തിൽ പ്രതികൾക്കെതിരെ കൊലക്കുറ്റം ചുമത്താൻ പൊലീസ് തയ്യാറായിട്ടില്ല. പ്രതികളുമായി ക്യാംപസിൽ അന്വേഷണസംഘം തെളിവെടുപ്പ് നടത്തി.
ഗുരുതരമായ വെളിപ്പെടുത്തലാണ് മുൻ പിടിഎ പ്രസിഡന്റ് കുഞ്ഞാമുവിന്റേത്. മകന്റെ പഠനം മുടങ്ങും എന്ന് കരുതിയാണ് അന്നിക്കാര്യം പറയാതിരുന്നത് എന്നുകൂടി കുഞ്ഞാമു വിശദീകരിക്കുന്നു. പ്രതികൾക്കെതിരെ ഗുരുതരമായ പരുക്കേൽപ്പിക്കൽ, ആയുധം ഉപയോഗിച്ച് പരുക്കേൽപ്പിക്കൽ, മർദനം എന്നീ വകുപ്പുകൾ മാത്രമേ ചുമത്തിയിട്ടുള്ളൂ.
വീട്ടിലായിരുന്ന സിദ്ധാർത്ഥനെ വിളിച്ചുവരുത്താൻ അടക്കം ഗൂഢാലോചന ഉണ്ടെന്ന് പോലീസ് കണ്ടെത്തിയിട്ടും ക്രിമിനൽ ഗൂഢാലോചനയും കൊലക്കുറ്റവും ചുമത്തിയിട്ടില്ല. ഇത് കേസിനെ ദുർബലപ്പെടുത്തുമെന്നാണ് ആക്ഷേപം. രഹാൻ ബിനോയ്, ആകാശ് എന്നീ പ്രതികളുമായാണ് അന്വേഷണസംഘം ക്യാമ്പസിൽ തെളിവെടുപ്പ് നടത്തിയത്. 16ന് വീട്ടിൽനിന്ന് തിരിച്ചെത്തിയ സിദ്ധാർത്ഥനെ ആദ്യം വിളിച്ചുവരുത്തുന്നതും മർദ്ദിക്കുന്നതും ഈ പാറപ്പുറത്ത് വച്ചായിരുന്നു.
veterinary college former pta president against sfi