കോതമംഗലത്ത് ഇന്ദിരയുടെ മൃതദേഹം വഹിച്ചുകൊണ്ട് പ്രതിഷേധിച്ചതിന് എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസും, മാത്യു കുഴല്‍നാടന്‍ എംഎല്‍എയും അറസ്റ്റില്‍. കോതമംഗലത്തെ സമരപ്പന്തലില്‍നിന്നാണ് അറസ്റ്റുചെയ്തത്. അറസ്റ്റ് തടയാന്‍ പ്രവര്‍ത്തകരുടെ ശ്രമം നടത്തിയെങ്കിലും പൊലീസ് ലാത്തിവീശി. കോതമംഗലത്ത് വന്‍ സംഘര്‍ഷം, പൊലീസ് ജീപ്പ് അടിച്ചുതകര്‍ത്തു. പ്രതിഷേധത്തില്‍ പങ്കെടുത്ത 13 കോണ്‍ഗ്രസ് പ്രവര്‍ത്തകരും അറസ്റ്റില്‍. ആശുപത്രിയില്‍ നിന്ന് മൃതദേഹം കൊണ്ടുപോയതിനാണ് കേസ്. ആശുപത്രിയില്‍ അതിക്രമം, മൃതദേഹത്തോട് അനാദരം എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തത്. റോഡ് ഉപരോധിച്ച കേസില്‍ എറണാകുളം ഡിസിസി പ്രസിഡന്റ്  മുഹമ്മദ് ഷിയാസ് ഒന്നാം പ്രതിയും  ഡീന്‍ കുര്യാക്കോസ് എംപി മൂന്നാം പ്രതിയുമായാണ് 

 

Mohammed Shiyas Mathew Kuzhalnadan arrested