sunil-kanugolu-2

 

സിറ്റിങ് എം.പിമാർക്കെതിരെ ജനവികാരമുള്ള മണ്ഡലങ്ങളിൽ കൂടുതൽ ശ്രദ്ധചെലുത്തണമെന്ന് കെ.പി.സി.സി നേതൃത്വത്തിന് തിരഞ്ഞെടുപ്പ് തന്ത്രജ്ഞൻ സുനിൽ കനുഗോലുവിന്റെ നിർദേശം. അതേസമയം, കനുഗോലു യുഡിഎഫ് സ്ഥാനാര്‍ഥികളുടെ ജയപരാജയങ്ങളെ കുറിച്ച് ഒരു റിപ്പോര്‍ട്ടും നൽകിയിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. സ്ഥാനാർഥി നിർണയത്തിൽ ആശയക്കുഴപ്പമില്ലെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. 

 

പാനൽ ഒഴിവാക്കി പതിനഞ്ചിടത്തും സിറ്റിങ് എം.പിമാരെ സ്ക്രീനിങ് കമ്മിറ്റി നിർദേശിച്ചതിന് പിന്നാലെ ഇന്നലെ രാത്രിയാണ് തിരഞ്ഞെടുപ്പ് തന്ത്ര‌ജ്ഞൻ സുനിൽ കനുഗോലു തലസ്ഥാനത്തെത്തിയത്. കെ.സുധാകരൻ, വി.ഡി.സതീശൻ, എം.എം.ഹസൻ എന്നിവരുമായി കൺടോൺമെന്റ് ഹൌസിൽ കൂടിക്കാഴ്ച നടത്തി.  എം.പിമാർക്കെതിരെ വിരുദ്ധവികാരമുള്ള മണ്ഡലങ്ങളിൽ പ്രത്യേക ശ്രദ്ധ ചെലുത്തണമെന്നും സമീപകാല വിവാദങ്ങളുടെ പശ്ചാത്തലത്തിൽ ഐക്യത്തോടെ മുൻപോട്ട് പോകണമെന്നും കനുഗോലു നിർദേശിച്ചതായാണ് വിവരം. അതേസമയം, കനുഗോലു ഒരു റിപ്പോർട്ടും നൽകിയിട്ടില്ലെന്നും അത് മാധ്യമസൃഷ്ടിയാണെന്നും വി.ഡി.സതീശൻ വ്യക്തമാക്കി. 

 

സ്ഥാനാർഥി നിർണയം നീളുമ്പോൾ ആശയക്കുഴപ്പമില്ലെന്ന് പറഞ്ഞ രമേശ് ചെന്നിത്തല, കേരളത്തിലെ ഏതെങ്കിലും മണ്ഡലത്തിൽ ജയിക്കാൻ നരേന്ദ്രമോദിയെ വെല്ലുവിളിച്ചു. സ്ഥാനാർഥി പട്ടിക അന്തിമമാക്കാൻ അടുത്തദിവസം തന്നെ നേതാക്കൾ ഡൽഹിക്ക് പോകുമെന്നാണ് വിവരം. 

 

 

Lok sabha election udf kerala congress sunil kanugolu