• പ്രചരിപ്പിക്കുന്നത് മുഖ സാദൃശ്യമുള്ള വ്യാജവിഡിയോ
  • വിഡിയോ വാട്സാപ്പില്‍ ലഭിച്ചെന്ന് പരാതിക്കാരി
  • ആലപ്പുഴ പൊലീസ് മേധാവിക്ക് പരാതി

മുഖസാദൃശ്യമുള്ള വ്യാജ വിഡിയോ പ്രചരിപ്പിക്കുന്നുവെന്ന പരാതിയുമായി യൂത്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി മീനു സജീവ്. വിദേശത്തുള്ള  വള്ളിക്കുന്നം സ്വദേശിയുടെ നമ്പറില്‍ നിന്നാണ് വിഡിയോ വന്നതെന്നും വിദേശത്തുള്ളയാളിന്‍റെ ഭാര്യയാണ് വിഡിയോ തന്‍റെ സുഹൃത്തുക്കള്‍ക്ക് അയച്ച് നല്‍കിയതെന്നും മീനുസജീവ് പരാതിയില്‍ പറയുന്നു. ആലപ്പുഴ എസ്.പിക്കാണ് വ്യാജ വിഡിയോ സംബന്ധിച്ച പരാതി നല്‍കിയത്. 

 

അശ്ലീല വിഡിയോ തന്‍റെ വാട്സാപ്പിലും ലഭിച്ചെന്നും മീനു പറയുന്നു. വള്ളികുന്നം പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. എന്നിട്ടും സൈബറിടങ്ങളില്‍ വിഡിയോ പ്രചരിച്ചതിനെ തുടര്‍ന്നാണ് ആലപ്പുഴ ജില്ലാ പൊലീസ് മേധാവിക്കും പരാതി നല്‍കിയത്. തനിക്ക് നേരിട്ട ദുരനുഭവം മറ്റൊരാള്‍ക്കും ഉണ്ടാവരുതെന്നുള്ളത് കൊണ്ടാണ് പരസ്യമായി രംഗത്ത് വരുന്നതെന്നും യുവതി വ്യക്തമാക്കി. 

 

Youth congress general secretary against morphed video