ഒളിവില്‍പ്പോയി അന്‍പത്തിയഞ്ചാംദിവസം തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് ഷാജഹാന്‍ ഷെയ്ഖിനെ അറസ്റ്റ് ചെയ്ത് ബംഗാള്‍ പൊലീസ്. ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലാണ് നടപടി. സന്ദേശ് ഖാലിയില്‍ സ്ത്രീകളെ ലൈംഗികാതിക്രമത്തിനിരയാക്കിയെന്നും ഭൂമി തട്ടിയെടുത്തുവെന്നുമുള്ള നൂറുകണക്കിന് പരാതികള്‍ നിലനില്‍ക്കെയാണ് ഷാജഹാന്‍ ഷെയ്ഖിനെ അറസ്റ്റ് ചെയ്തത്. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് സന്ദേശ്ഖാലിയില്‍ വീണ്ടും നിരോധനാജ്ഞ ഏര്‍പ്പെടുത്തി. ഷാജഹാന്‍ െഷയ്ഖിനെ തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്ന് ആറു വര്‍ഷത്തേക്ക് സസ്പെന്‍ഡ് ചെയ്തു
ജനുവരി അഞ്ചിന് റേഷന്‍ അഴിമതിക്കേസില്‍ ഇഡി ഉദ്യോഗസ്ഥര്‍ നോര്‍ത്ത് 24 പര്‍ഗാനാസിലെ ഷാജഹാന്‍ ഷെയ്ഖിന്‍റെ വീട്ടില്‍ റെയ്ഡിനെത്തിയപ്പോള്‍ ആള്‍ക്കൂട്ടം ഉദ്യോഗസ്ഥരെ തല്ലിയോടിച്ചിരുന്നു. ഈ കേസിലാണ് സന്ദേശ്ഖാലിയെന്ന തൃണമൂല്‍ കോട്ടയിലെ ഷാജഹാന്‍ ഷെയ്ഖെന്ന പാര്‍ട്ടി അതികായനെ പൊലീസ് ഗത്യന്തരമില്ലാതെ അറസ്റ്റ് ചെയ്തത്.
അറസ്റ്റിന് തടസ്സമില്ലെന്ന കല്‍ക്കട്ട ഹൈക്കോടതിയുടെ നിലപാടും മൂന്ന് ദിവസത്തിനകം അറസ്റ്റ് വേണമെന്ന ഗവര്‍ണറുടെ കര്‍ശന നിര്‍ദേശവുമാണ് ഷാജഹാന്‍ ഷെയ്ഖിന്‍റെ അറസ്റ്റിന് വഴിവച്ചത്. അറസ്റ്റ് വൈകിയതിന് കാരണം ഇഡിയെന്ന് ബംഗാള്‍ പൊലീസ്.
ഷാജഹാന്‍ ഷെയ്ഖ് ഒരുസഹതാപവും അര്‍ഹിക്കുന്നില്ലെന്ന് കല്‍ക്കട്ട ഹൈക്കോടതി. അടുത്ത 10 വര്‍ഷത്തേക്ക് വേറെ കേസ് നോക്കാന്‍ സമയം കിട്ടില്ലല്ലോ എന്നും കോടതി ഷാജഹാന്‍ ഷെയ്ഖിന്‍റെ അഭിഭാഷകനോട് പരിഹാസരൂപേണ പറഞ്ഞു. നിയമവാഴ്ചയുള്ള പുലരി ബംഗാളില്‍ തിരിച്ചുവന്നതായി ഗവര്‍ണര്‍ സി.വി.ആനന്ദബോസ്. പോരാട്ടത്തിന്‍റെ വിജയമെന്ന് ബിജെപി. കുറ്റവാളികളെ വച്ചുപൊറുപ്പിക്കില്ലെന്ന് തൃണമൂല്‍ കോണ്‍ഗ്രസും ഷാജഹാന്‍ ഷെയ്ഖിന്‍റെ അറസ്റ്റിന് പിന്നാലെ പ്രതികരിച്ചു. അതിനിടെ 10 ദിവസത്തേക്ക് ബാസിര്‍ഘാട്ട് കോടതി ഷാജഹാന്‍ ഷെയ്ഖിനെ പൊലീസ് കസ്റ്റഡിയില്‍വിട്ടു.
TMC leader Shahjahan Sheikh arrested in Sandeshkhali case