arrest-in-death-of-a-studen

വയനാട് പൂക്കോട് വെറ്ററിനറി കോളജില്‍ വിദ്യാര്‍ഥിയുടെ മരണത്തില്‍ ആറുപേര്‍ അറസ്റ്റില്‍. ചോദ്യംചെയ്യാന്‍ വിളിപ്പിച്ച എട്ടുപേരില്‍ ആറുപേരെ അറസ്റ്റു ചെയ്തു. ബില്‍ഗറ്റ് ജോഷ്വ, എസ്.അഭിഷേക്, എസ്.ഡി.ആകാശ്, ഡോണ്‍സ് ഡായി, റഹാന്‍ ബിനോയ്, ആര്‍.ഡി.ശ്രീഹരി എന്നിവരാണ് അറസ്റ്റില്‍. വെറ്ററിനറി കോളജ് യൂണിയൻ പ്രസിഡന്റ് കെ.അരുൺ, യൂണിയൻ അംഗം ആസിഫ് ഖാൻ, എസ്.എഫ്.ഐ. യൂണിറ്റ് സെക്രട്ടറി അമൽ ഇഹ്സാൻ ഉൾപ്പെടെ 12 പേരാണ് നിലവിൽ പ്രതികൾ. ഇവർ ഒളിവിലാണ്. 

 

സിദ്ധാർഥിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തിരുന്നു. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ മർദ്ദനമേറ്റിട്ടുണ്ടെന്ന് തെളിഞ്ഞതോടെ റാഗിങ്‌ നിരോധന നിയമപ്രകാരം കേസെടുക്കുകയായിരുന്നു. സംഭവം നടന്ന് 10 ദിവസമായിട്ടും പ്രതികളെ പിടികൂടാത്തതിൽ പ്രതിഷേധിച്ച് വൈത്തിരി പൊലീസ് സ്റ്റേഷനിലേക്ക് യൂത്ത് കോൺഗ്രസ് മാർച്ച് നടത്തി. പ്രതികൾക്ക് രക്ഷപ്പെടാൻ പൊലീസും കോളേജ് അധികൃതരും സഹായം ചെയ്തുവെന്നാണ് ആരോപണം. എന്തും ചെയ്യാൻ മടിക്കാത്ത ക്രിമിനലുകളുടെ സംഘമാണ് എസ്.എഫ്.ഐ. എന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പറഞ്ഞു. 

 

Arrest in Death of a student of Pookode Veterinary College