ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് തിരുവനന്തപുരത്ത്. കെ.സുരേന്ദ്രൻ നയിക്കുന്ന കേരള പദയാത്രയുടെ സമാപന സമ്മേളനം മോദി ഉദ്ഘാടനം ചെയ്യും. രാവിലെ 10 മണിയോടെ എത്തുന്ന പ്രധാനമന്ത്രി വിഎസ്എസ്സിയില് എത്തി വിവിധ പദ്ധതികൾ ഉദ്ഘാടനം ചെയ്യും. പതിനൊന്നരയോടെ സെൻട്രൽ സ്റ്റേഡിയത്തിലാണ് പദയാത്രയുടെ സമാപനസമ്മേളനം. പി.സി. ജോർജിന്‍റെ കേരള ജനപക്ഷം പാർട്ടി ഈ വേദിയിൽ വച്ച് ബി.ജെ.പിയിൽ ലയിക്കും. വിഡിയോ റിപ്പോര്‍ട്ട് കാണാം.
ഗഗന്‍യാന്‍ സഞ്ചാരികളുടെ പേരുകളും പ്രധാനമന്ത്രി പ്രഖ്യാപിക്കും. പദ്ധതിക്കായി പരിശീലനം നേടുന്ന വ്യോമസേന പൈലറ്റുകളുടെ പേരുവിവരങ്ങളാണ് പ്രഖ്യാപിക്കുക.
PM Modi to address Kerala Padayathra at Trivandrum