pannyan-cpi-tvm-27
  • '2005 ൽ ബിജെപിക്ക് കിട്ടിയത് 36000 വോട്ട് മാത്രം'
  • സി.പി.എം സ്ഥാനാര്‍ഥികളെ ഇന്ന് പ്രഖ്യാപിക്കും

ലോക്സഭാ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്ത് ബിജെപി മൂന്നാംസ്ഥാനത്താകുമെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ഥി പന്ന്യന്‍ രവീന്ദ്രന്‍. മല്‍സരം എല്‍ഡിഎഫും യുഡിഎഫും തമ്മിലാണ്. 2005 ൽ ബിജെപിക്ക് കിട്ടിയത് 36000 വോട്ട് മാത്രമാണ്. പിന്നീട് വോട്ടുകൂടിയതിന്‍റെ കാരണങ്ങള്‍ വേറെയാണെന്നും പ്രചാരണം തുടങ്ങിയതിന് പിന്നാലെ അദ്ദേഹം മനോരമന്യൂസിനോട് പ്രതികരിച്ചു.

അതേസമയം, ലോക്സഭാതിരഞ്ഞെടുപ്പിനുള്ള സി.പി.എം സ്ഥാനാര്‍ഥികളെ ഇന്ന് പ്രഖ്യാപിക്കും. 15 സ്ഥാനാര്‍ഥികളുടെ പട്ടിക സംസ്ഥാനസെക്രട്ടറി എം.വി.ഗോവിന്ദനാണ് പ്രഖ്യാപിക്കുക. ഇതോടെ ഇടതുമുന്നണി സ്ഥാനാര്‍ഥി പട്ടിക പൂര്‍ണമാകും. ഒരു മന്ത്രിയും മൂന്ന് എം.എല്‍.എമാരുമടക്കം കരുത്തരുടെ നിരയാണ് സി.പി.എം പട്ടികയിലുള്ളത്

 

Panniyan Raveendran on Loksabha election, trivandrum constituency