വയനാട്ടില്‍ രാഹുല്‍ ഗാന്ധിയും ആനിരാജയും തമ്മിലാകും പോരാട്ടമെന്ന് സൂചന. രാഹുല്‍ഗാന്ധി തന്നെയാകും യുഡിഎഫ് സ്ഥാനാര്‍ഥിയെന്നാണ് കോണ്‍ഗ്രസ് വൃത്തങ്ങള്‍ പറയുന്നത്. അങ്ങനെയെങ്കില്‍ ഇന്ത്യ സഖ്യത്തിലെ രണ്ടു പ്രധാന നേതാക്കള്‍ തമ്മിലാകും ഏറ്റുമുട്ടല്‍. രാഹുല്‍ ഗാന്ധി വയനാട്ടില്‍ നിന്ന് മാറുമെന്ന സൂചനകള്‍ ഉണ്ടായിരുന്നെങ്കിലും ഓരോതവണയും മണ്ഡലം മാറുന്നത് രാഷ്ട്രീയമായി ശരിയല്ലെന്ന വിലയിരുത്തലിലാണ് കോണ്‍ഗ്രസ് നേതൃത്വം. ഉത്തരേന്ത്യയില്‍ മല്‍സരിച്ചാലും നൂറുശതമാനം ജയം ഉറപ്പില്ല. ഈ പശ്ചാത്തലത്തിലാണ് രാഹുല്‍ വയനാട്ടില്‍ രണ്ടാമങ്കത്തിനിറങ്ങുന്നത്. പക്ഷേ ഇക്കുറി സിപിഐയുടെ ദേശീയ നേതാവിനെയാണ് അദ്ദേഹത്തിന് നേരിടേണ്ടി വരുന്നത്.
അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് സഖ്യ ചര്‍ച്ചകളില്‍ കോണ്‍ഗ്രസ് വിട്ടു വീഴ്ച ചെയ്തില്ല എന്ന വിമര്‍ശനം സിപിഐയ്ക്കുണ്ട്. അക്കാര്യത്തില്‍ രാഹുല്‍ ഗാന്ധിയടക്കം നേതാക്കള്‍ താല്‍പര്യം കാട്ടിുയില്ല. മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തിസ്ഗഡ് , തെലങ്കാന എന്നിവിടങ്ങളില്‍ മല്‍സരിച്ച സിപിഐയുമായി ഒരു സീറ്റില്‍ മാത്രമാണ് സഖ്യത്തിന് കോണ്‍ഗ്രസ് തയാറായത്. രാഹുല്‍ ഗാന്ധിയുടെ ദക്ഷിണേന്ത്യയിലെ മല്‍സരം ബിജെപിക്ക് ഉത്തരേന്ത്യയില്‍ കരുത്തേകുമെന്ന വിമര്‍ശനവും സിപിഐയ്ക്കുണ്ട്.
Loksabha election; CPI fileds Annie Raja against Rahul Gandhi in Wayanad