ജമ്മുകശ്മീരിലെ കത്വവയില്‍ ലോക്കോ പൈലറ്റില്ലാതെ ചരക്ക് ട്രെയിന്‍ ഓടി. കത്വ മുതല്‍ പഞ്ചാബിലെ ഉച്ചി ബസി വരെയാണ് ട്രെയിന്‍ തനിയെ ഓടിയത്. സുരക്ഷാ വീഴ്ചയില്‍ റെയില്‍വേ അന്വേഷണം തുടങ്ങി. അതിവേഗത്തില്‍ പാഞ്ഞ ട്രെയിന്‍ 80 കിലോമീറ്റര്‍ ദൂരം സഞ്ചരിച്ചു. ട്രെയിൻ നിർത്തിയപ്പോൾ ലോക്കോ പൈലറ്റ് ഹാൻഡ് ബ്രേക്ക് ഇടാഞ്ഞതാണ് വന്‍ സുരക്ഷ വീഴ്ചയ്ക്ക് കാരണമെന്നാണ് സൂചന. വിഡിയോ റിപ്പോര്‍ട്ട് കാണാം.
നാല്‍പതിലേറെ ബോഗികളുമായി ചരക്ക് ട്രെയിൻ ആരും നിയന്ത്രിക്കാനില്ലാതെ ഒറ്റ പാച്ചിൽ. പത്താന്‍കോട്ട് ഭാഗത്തേക്കുള്ള ഭൂമിയുടെ ചരിവ് കാരണമാണ് ട്രെയിന്‍ നീങ്ങിത്തുടങ്ങിയത്. പഞ്ചാബിലെ ഉച്ചി ബസിയില്‍ ഒടുവില്‍ എത്തുമ്പോഴേക്കും അഞ്ച് സ്റ്റേഷനുകള്‍ പിന്നിട്ടിരുന്നു. ഭൂപ്രകൃതി മാറിയതോടെ ട്രെയിനിന്‍റെ വേഗം കുറഞ്ഞു. ഇതോടെ വലിയ തടിക്കക്ഷണങ്ങള്‍ ട്രാക്കിലിട്ടാണ് ഓട്ടം നിര്‍ത്തിയത്. ചില സമയത്ത് ട്രെയിൻ 100 കിലോമീറ്റർ വേഗത്തിൽ വരെ പാഞ്ഞെന്നും റിപ്പോർട്ടുകളുണ്ട്.
ചരക്ക് ട്രെയിൻ ഇത്രയും വേഗത്തിൽ സഞ്ചരിച്ചെങ്കിലും ആ ക്രെഡിറ്റ് അവകാശപ്പെടാൻ സാധിക്കാത്തതിനാലും ഭൂമിയുടെ ചരിവ് ഒഴിവു കഴിവല്ലാത്തതിനാലും റയിൽവേ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. എമർജൻസി ബ്രേക്കിങ് വേണ്ടി വന്നിരുന്നെങ്കിൽ വൻ ദുരന്തമായി മാറുമായിരുന്ന ചരക്ക് ട്രെയിനിന്‍റെ കുതിപ്പ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
Train runs without loco pilot from Kathua towards Pathankot, stopped near Punjab's Mukerian