kunhalikutty-seat-25
  • 'തീരുമാനം ലീഗിന്‍റെ നേതൃയോഗത്തിന് ശേഷം'
  • 'കോണ്‍ഗ്രസുമായി ഇനി ചര്‍ച്ചയുടെ ആവശ്യമില്ല'
  • തൃപ്തികരമെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി

ലോക്സഭയിലേക്ക് മൂന്നാം സീറ്റെന്ന ആവശ്യത്തില്‍ കോണ്‍ഗ്രസുമായി ലീഗ് നടത്തിയ ചര്‍ച്ച തൃപ്തികരമെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി. 27 ന് മലപ്പുറത്ത് വച്ച് നടക്കുന്ന ലീഗിന്‍റെ നേതൃയോഗത്തിന് ശേഷം വ്യക്തത വരുത്താമെന്നും ഇരുവര്‍ക്കും ബോധ്യമാകുന്ന തരത്തില്‍ കാര്യങ്ങള്‍ വ്യക്തമാക്കിയെന്നും കുഞ്ഞാലിക്കുട്ടി മാധ്യമങ്ങളോട് പറഞ്ഞു. പാണക്കാട് തങ്ങളുമായി ചര്‍ച്ച ചെയ്തതിന് േശഷം മാത്രമേ അന്തിമ തീരുമാനം വരികയുള്ളൂവെന്നും ആവശ്യത്തില്‍ ചില വിട്ടുവീഴ്ചയുണ്ടായെന്നും എന്നാല്‍ ഇനിയൊരു ചര്‍ച്ചയുടെ ആവശ്യമുണ്ടെന്ന് തോന്നുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

 

Kunhalikkutty on third seat demand of IUML, after deliberation