• രാവിലെ പത്തിന് പുണ്യാഹ ജലം തളിക്കും
  • പത്തരയോടെ പണ്ഡാര അടുപ്പിലേക്ക് തീ പകരും
  • പൊങ്കാല നിവേദ്യം ഉച്ചകഴിഞ്ഞ് രണ്ടരയ്ക്ക്

ആറ്റുകാല്‍ പൊങ്കാല ഇന്ന്. രാത്രി മുതല്‍ അടുപ്പ് കൂട്ടി ഭക്തര്‍ നഗരത്തിലെ റോഡരികുകളില്‍ പൊങ്കാലയര്‍പ്പണത്തിനായി കാത്തിരിക്കുകയാണ്. രാവിലെ പത്തിന് ശ്രീകോവിലില്‍ നിന്നെത്തുന്ന പുണ്യാഹജലം ക്ഷേത്ര മുറ്റത്തെ പന്തലിലും പരിസരത്തും തളിക്കും. പത്തരയ്ക്ക് പണ്ടാരയടുപ്പിലേക്ക് തീപകരും. ഉച്ചകഴിഞ്ഞ് രണ്ടരയ്ക്കാണ് പൊങ്കാല നിവേദ്യം.  രാത്രി എട്ടുമണിവരെ നഗരത്തില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. സുരക്ഷയ്ക്കായി 3,300 പൊലീസുകാരെ നഗരത്തില്‍ നിയമിച്ചിട്ടുണ്ട്. ഇതിന് പുറമെ 400 അഗ്നിരക്ഷാസേനാംഗങ്ങളും സേവനനിരതരാണ്.

 

Attukal pongala today