• നൈവേദ്യമര്‍പ്പിച്ച് ഭക്തര്‍
  • വ്യോമസേനാ ഹെലികോപ്റ്ററില്‍ പുഷ്പവൃഷ്ടി നടത്തി
  • ഭക്തര്‍ക്കായി പ്രത്യേക മെമു, 500 ബസുകള്‍

സ്വപ്നങ്ങളും പ്രതീക്ഷകളും ദുഖങ്ങളുമെല്ലാം പ്രാര്‍ത്ഥനകളായി നിറച്ച് ആറ്റുകാലില്‍ ആയിരക്കണക്കിന് വരുന്ന സ്ത്രീകള്‍ പൊങ്കാലയര്‍പ്പിച്ചു. പൊള്ളുന്ന ചൂടിനെ വകഞ്ഞുമാറ്റിയെത്തിയ ചാറ്റല്‍മഴ നല്‍കിയ ആശ്വാസത്തില്‍ തലസ്ഥാനനഗരത്തിന്റെ വീഥികളെല്ലാം പൊങ്കാല അടുപ്പുകളാല്‍ നിറഞ്ഞു. നിവേദിക്കല്‍ ചടങ്ങിന് ശേഷം പണ്ടാരയടുപ്പില്‍ പുണ്യാഹം തളിച്ചതോടെ ഭക്തര്‍ വീടുകളിലേക്ക് മടങ്ങിത്തുടങ്ങി. ആകാശത്തുനിന്ന് വ്യോമസേനാ ഹെലികോപ്റ്ററില്‍ പുഷ്പവൃഷ്ടിയും നടത്തി.

 

മടക്കയാത്രക്ക് റയില്‍വേയും കെ.എസ്.ആര്‍.ടി.സിയും പ്രത്യേക സര്‍വീസുകള്‍ ഒരുക്കിയിട്ടുണ്ട്.  ഭക്തര്‍ മടക്കയാത്ര ആരംഭിച്ചതോടെ തമ്പാന്നൂരിലും കിഴക്കേക്കോട്ടയിലും വലിയ തിരക്കാണ് അനുഭവപ്പെടുന്നത്.കൊച്ചിയിലേക്ക് പ്രത്യേക മെമു ട്രെയിന്‍ റെയില്‍വേ സജ്ജമാക്കിയപ്പോള്‍ 500 ബസുകളാണ് കെ.എസ്.ആര്‍.ടി.സി ഒരുക്കിയത്.

 

Attukal Pongala 2024;  Special memu and 500 buses for devotees