• മേല്‍ശാന്തിയില്‍നിന്ന് ദീപം എറ്റുവാങ്ങി സഹമേല്‍ശാന്തി
  • നിവേദ്യം ഉച്ചയ്ക്ക് രണ്ടരയോടെ
  • രാത്രി എട്ടുമണി വരെ നഗരത്തില്‍ ഗതാഗത നിയന്ത്രണം

ആറ്റുകാല്‍ പൊങ്കാലയ്ക്ക് തുടക്കമായി. മേല്‍ശാന്തിയില്‍നിന്ന് ദീപം എറ്റുവാങ്ങി സഹമേല്‍ശാന്തി പണ്ടാര അടുപ്പില്‍ തീ പകര്‍ന്നതോടെയാണ് പൊങ്കാലയ്ക്ക് തുടക്കമായത്. പണ്ടാരയടുപ്പില്‍ നിന്ന് പകര്‍ന്ന തീ, നഗരത്തിലെ മറ്റ് പൊങ്കാലയടുപ്പുകളിലേക്കും പകരും. ഉച്ചയ്ക്ക് രണ്ടരയോടെയാണ് നിവേദ്യമര്‍പ്പിക്കുക. ആയിരക്കണക്കിന് ഭക്തരാണ് പൊങ്കാല അര്‍പ്പിക്കുന്നതിനായി തലസ്ഥാന നഗരിയില്‍ എത്തിയിരിക്കുന്നത്.  രാത്രി എട്ടുമണിവരെ നഗരത്തില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. സുരക്ഷയ്ക്കായി 3,300 പൊലീസുകാരെ നഗരത്തില്‍ നിയമിച്ചിട്ടുണ്ട്. ഇതിന് പുറമെ 400 അഗ്നിരക്ഷാസേനാംഗങ്ങളും സേവന നിരതരാണ്.

 

Attukal pongala live updates