varkala-murder-4

തിരുവനന്തപുരം വര്‍ക്കലയില്‍ പൂജാരിയെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ കേസില്‍ മറ്റൊരു പൂജാരിയായ അരുണ്‍ അറസ്റ്റില്‍. ഇന്നലെ രാത്രിയായിരുന്നു അരുണിന്‍റെ മര്‍ദ്ദനത്തില്‍ 55 വയസ്സുകാരനായ നാരായണന്‍ കൊല്ലപ്പെട്ടത്. പരുക്കേറ്റ ഇദ്ദേഹത്തിന്‍റെ ഭാര്യ വര്‍ക്കല താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. 

 

രണ്ട് പൂജാരിമാര്‍ തമ്മില്‍ മൊബൈലിനെ ചൊല്ലിയുണ്ടായ വാക്കുതര്‍ക്കം ഒടുവില്‍ കൊലപാതകത്തില്‍ കലാശിച്ചു. വര്‍ക്കല ചാലുവിള കനാല്‍ പുറമ്പോക്കില്‍ താമസിക്കുന്ന നാരായണനെ ഇന്നലെ രാത്രി ഒമ്പത് മണിയോടെയാണ് തൊട്ടടുത്ത് താമസിക്കുന്ന നൂറനാട് സ്വദേശി അരുണ്‍ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയത്. നാരായണന്‍റെ വീട്ടിനകത്തുവച്ചായിരുന്നു തര്‍ക്കം. അരുണ്‍ നാരായണനെ മര്‍ദ്ദിച്ചവശനാക്കി വീടിന്‍റെ മുന്‍വശത്തുള്ള തോട്ടിലേക്ക് എടുത്തെറിഞ്ഞു. തോട്ടിലെ പാറക്കെട്ടില്‍ തലയിടിച്ചായിരുന്നു നാരായണന്‍ വീണത്. വര്‍ക്കല താലൂക്ക് ആശുപത്രിച്ചപ്പോഴേക്കും മരിച്ചിരുന്നു.

 

ഇന്നലെ രാത്രി തന്നെ അരുണിനെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇന്ന് അറസ്റ്റ് രേഖപ്പെടുത്തി. അക്രമം തടയാന്‍ ശ്രമിച്ച നാരായണന്‍റെ ഭാര്യയെയും അരുണ്‍ മര്‍ദ്ദിച്ചിരുന്നു. ഇവര്‍ വര്‍ക്കല താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. 

 

Thiruvananthapuram varkala murder case arrest