himanta-biswa-sarma-1

ഉത്തരാഖണ്ഡിന് പിന്നാലെ ഏക വ്യക്തി നിയമത്തിലേക്ക് അസമും. ആദ്യ പടിയായി 1935 ലെ അസം മുസ്ലീം വിവാഹ- വിവാഹമോചന രജിസ്ട്രേഷൻ നിയമം സർക്കാർ റദ്ദാക്കി. പ്രത്യേക  മന്ത്രിസഭ യോഗം ചേർന്നാണ് തീരുമാനമെടുത്തത്. ശൈശവ വിവാഹം നിരോധിക്കുന്നതിനുള്ള സുപ്രധാന ചുവടുവെപ്പ് എന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ എക്സിൽ കുറിച്ചു. ഇന്നത്തെ സമൂഹത്തിന് ചേരാത്ത കൊളോണിയൽ നിയമയമെന്ന് വിമർശിച്ച  മന്ത്രി ജയന്ത മല്ല ബറുവ ഏക വ്യക്ത നിയമത്തിലേക്കുള്ള യാത്രയിലെ പ്രധാന ചുവടുവയ്പാണിതെന്ന് വിലയിരുത്തി. ഇനി സ്പെഷ്യൽ മാര്യേജ് ആക്ട് പ്രകാരമാണ് മുസ്‌ലിം വിവാഹങ്ങൾ രജിസ്റ്റർ ചെയ്യാനാവുക. ബഹുഭാര്യാത്വം തടയാനുള്ള നടപടികളും ആരംഭിച്ചതായി അസം സർക്കാർ അറിയിച്ചു.

 

Assam repeals Muslim Marriage Act in step towards Uniform Civil Code'