മിനിമം താങ്ങുവിലയ്ക്ക് നിയമം ആവശ്യപ്പെട്ട് സമരം ചെയ്യുന്ന കര്‍ഷക നേതാക്കള്‍ക്കെതിരെ ദേശീയ സുരക്ഷാനിയമം ചുമത്താന്‍ നീക്കം. സമരത്തിനിടെ പൊതുമുതലോ സ്വകാര്യസ്വത്തോ നശിപ്പിച്ചാല്‍ കര്‍ശന നടപടിയെടുക്കുമെന്ന് അംബാല പൊലീസ്. സ്വത്തോ ബാങ്ക് അക്കൗണ്ടോ കണ്ടുകെട്ടുന്നത് അടക്കമുള്ള നടപടിയെടുക്കും. കര്‍ഷക സമരത്തിനിടെ മൂന്നുപൊലീസുകാര്‍ മരിച്ചെന്നും അംബാല പൊലീസ്. അതെസമയം കൊല്ലപ്പെട്ട കര്‍ഷകന്റെ കുടുംബത്തിന് ഒരുകോടി രൂപ സഹായം പ്രഖ്യാപിച്ച് പഞ്ചാബ് സര്‍ക്കാര്‍.
Farmers Protest: cops to slap National Security Act against farmers