KOCHI 2019 AUGUST   30    :   Byju's app founder Byju Raveendran in Manorama news conclave 2019    @ Josekutty Panackal

KOCHI 2019 AUGUST 30 : Byju's app founder Byju Raveendran in Manorama news conclave 2019 @ Josekutty Panackal

ബൈജൂസ് ആപ്പില്‍ നിന്ന് ഉടമ ബൈജു രവീന്ദ്രനെ പുറത്താക്കാനുറച്ച് ഓഹരി ഉടമകള്‍. ബൈജൂസിന്റെ അസാധാരണ ജനറല്‍ ബോഡിയില്‍ ബൈജു രവീന്ദ്രനെതിരെ വോട്ട്. ബൈജുവിനെ സിഇഒ സ്ഥാനത്ത് പുറത്താക്കുന്നതിനെ യോഗത്തിനെത്തിയ ഓഹരിയുടമകളെല്ലാം അനുകൂലിച്ചു. 60% ഓഹരിയുടമകളും ജനറല്‍ ബോഡിക്കെത്തിയിരുന്നു. അതേസമയം, നീക്കം അംഗീകരിക്കാനാകില്ലെന്ന് ബൈജു രവീന്ദ്രന്‍ നിലപാടെടുത്തു. 

ചുരുക്കം ഓഹരിയുടമകള്‍ മാത്രമാണ് ജനറല്‍ ബോഡിക്കെത്തിയതെന്നും വാദിച്ചു. 

 

ഓഹരി ഉടമകള്‍ നേരത്തെ കേന്ദ്ര കമ്പനി നിയമ ട്രൈബ്യൂണലിനെ സമീപിച്ചിരുന്നു. കമ്പനിയില്‍ ഫോറന്‍സിക് ഓഡിറ്റിങ് നടത്തണമെന്നും പുതിയ ഓഹരികള്‍ നല്‍കി പണം കണ്ടെത്താനുള്ള ബൈജുവിന്റെ ശ്രമങ്ങള്‍ തടയണമെന്നുമാണ് ഹര്‍ജിയിലെ ആവശ്യങ്ങള്‍. ഓഹരി ഉടമകള്‍ വിളിച്ചുചേര്‍ത്ത അസാധാരണ ജനറല്‍ ബോഡി യോഗത്തിലാണു കമ്പനിയുടെ ഭാവിയെ ബാധിക്കുന്ന നിര്‍ണായക തീരുമാനങ്ങളുണ്ടായത്‍.

 

സ്ഥാപകനും സി.ഇ.ഒയുമായ ബൈജു രവീന്ദ്രനെയും ഭാര്യ ദിവ്യ ഗോകുല്‍നാഥിനെയും കമ്പനിയില്‍ നിന്നു പുറത്താക്കുന്നതിന്റെ ഭാഗമാണ് കമ്പനി നിയമ ട്രൈബ്യൂണലിലെ ഹര്‍ജി. കമ്പനിയെ നയിക്കാന്‍ ബൈജുവിനോ നിലവിലെ നേതൃത്വത്തിനോ കഴിവില്ലെന്നും ഡയറക്ടര്‍ ബോര്‍ഡ് പുന:സംഘടിപ്പിക്കണമെന്നുമാണു പ്രധാന ആവശ്യങ്ങള്‍. ഇതിന്റെ ഭാഗമായി അവകാശ ഓഹരി ഇറക്കാനുള്ള സി.ഇ.ഒയുടെ അധികാരം എടുത്തുകളയണമെന്നും ഹര്‍ജിയിലുണ്ട്. നിലവിലെ ഓഹരി ഉടമകള്‍ക്കു കൈവശം വെയ്ക്കുന്ന ഓഹരികള്‍ക്ക് അനുസരിച്ച് അവകാശ ഓഹരി നല്‍കി 1650 കോടി രൂപ കണ്ടെത്താനുള്ള ശ്രമങ്ങള്‍ക്കു തടയിടുകയാണ് ഇതിലൂടെ ലക്ഷ്യം വെയ്ക്കുന്നത്. കമ്പനിയുടെ ഇതുവരെയുള്ള ഇടപാടുകളില്‍ ഫോറന്‍സിക് ഓഡിറ്റിങും ആവശ്യപ്പെട്ടിട്ടുണ്ട്. 

 

ഫോറന്‍സിക് ഓഡിറ്റിങ് റിപ്പോര്‍ട്ട് ഔദ്യോഗിക രേഖയായി കോടതികള്‍ സ്വീകരിക്കുമെന്നതിനാല്‍ നിലവിലെ കമ്പനി ഉടമകള്‍ കേസുകളില്‍ പ്രതിയാകാനുള്ള സാഹചര്യം ഉണ്ടാകും. ജനറല്‍ അറ്റ്ലാന്റിക്, ഷാന്‍ സുക്കര്‍ബര്‍ഗ് ഇനീഷിയേറ്റീവ് അടക്കമുള്ള വിദേശ നിക്ഷേപകരുടെ പിന്തുണയോടെ വിളിച്ചുചേര്‍ത്ത അസാധാരണ ജനറല്‍ ബോഡി യോഗത്തിനെതിരെ ബൈജു കര്‍ണാടക ൈഹക്കോടതിയെ സമീപിച്ചിരുന്നു. യോഗ തീരുമാനങ്ങള്‍ നടപ്പാക്കുന്നതു മേയ് 13വരെ കോടതി തടഞ്ഞു. ഈസാഹചര്യത്തിലാണു കമ്പനി നിയമ ട്രൈബ്യൂണലില്‍ കേസെത്തിയത്. 

 

Byju's shareholders vote to remove founder Raveendran from CEO post; company calls vote 'invalid'