si-dyfi-ktm-22
  • എസ്.ഐയ്ക്ക് മര്‍ദനമേറ്റത് ചൊവ്വാഴ്ച
  • ഓട്ടോ തൊഴിലാളികളും വിദ്യാർത്ഥികളും തമ്മിലുള്ള സംഘര്‍ഷത്തിനിടെ
  • ആക്രമിച്ചത് പുറത്ത് നിന്നെത്തിയവര്‍

കോട്ടയം ഉഴവൂരിൽ എസ്ഐക്ക് ഡിവൈഎഫ്ഐ പ്രവർത്തകരുടെ മർദ്ദനത്തിനിരയായി. കുറവിലങ്ങാട് സബ് ഇൻസ്പെക്ടർ കെ.വി. സന്തോഷാണ് ഡിവൈഎഫ്ഐ പ്രവര്‍ത്തകരുടെ അടിയേറ്റ് ഇടതു ചെവിയുടെ ഡയഫ്രം പൊട്ടി ചികില്‍സയിൽ കഴിയുന്നത്. ചൊവ്വാഴ്ച വൈകിട്ടോടെയായിരുന്നു സംഭവം. ഓട്ടോറിക്ഷാ തൊഴിലാളികളും വിദ്യാർത്ഥികളും തമ്മിൽ കോട്ടയം ഉഴവൂരിൽ സംഘർഷമുണ്ടായതറിഞ്ഞ് സ്ഥലത്തെത്തിയതായിരുന്നു എസ്.ഐ. വിദ്യാർഥിയെ മർദിച്ച ഓട്ടോ തൊഴിലാളിയെ പിടികൂടണമെന്ന് പറഞ്ഞ് പുറത്ത് നിന്നെത്തിയ പാർട്ടി പ്രവർത്തകർ സന്തോഷിനെ ആക്രമിക്കുകയായിരുന്നു. അസഭ്യം പറഞ്ഞ് അലറി വിളിച്ചായിരുന്നു ആക്രമണം. പിടിയിലായ മ‌ൂന്നു പ്രതികള്‍ ഡിവൈഎഫ്ഐ പ്രവർത്തകരെന്ന് ബ്ലോക്ക് നേതൃത്വം സ്ഥിരീകരിച്ചു. 

 

സി.പി.എം പ്രാദേശിക നേതൃത്വത്തെ അവഗണിച്ചാണ് പ്രവർത്തകരുടെ മർദ്ദനമെന്ന് സന്തോഷ് പറയുന്നു. പ്രതികളെ സംരക്ഷിക്കുന്നതിനായി തുടക്കത്തിൽ പൊലീസിന് സമ്മർദ്ദം ഉണ്ടായിട്ടുണ്ട്. 29 വർഷത്തെ സർവീസിനിടെ ഏൽക്കേണ്ടി വന്ന മർദ്ദനത്തിന്‍റെ മാനസിക സംഘർഷത്തിൽ രാജിവയ്ക്കാൻ കൂടി ആലോചിക്കുന്നുണ്ട് ഈ പൊലീസുകാരൻ. 

 

DYFI workers attacked Kuruvilangadu SI