kerala-forest-21

ബേലൂര്‍ മഖ്ന മിഷനുമായി ബാവലി ചെക്പോസ്റ്റ് കടന്ന കേരളസംഘത്തെ കര്‍ണാടക തടഞ്ഞുവെന്ന് പരാതി. ഇന്നലെ രാത്രി പത്തുമണിയോടെയാണ് ബേഗൂര്‍ റേഞ്ച് ഓഫിസറടക്കമുള്ളവരെ തടഞ്ഞത്. കര്‍ണാടകയിലെ കാര്യം ഞങ്ങള്‍ നോക്കുമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞതായാണ് വിവരം. കാട്ടാന നിലവിലുള്ളത് കര്‍ണാടക വനമേഖലയിലാണ്. 

 

അതേസമയം, വന്യജീവി ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ കേന്ദ്ര വനം പരിസ്ഥിതി മന്ത്രി ഭൂപേന്ദർ യാദവ് ഇന്ന് വയനാട്ടിലെത്തും. വന്യജീവി ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ ബന്ധുക്കളുമായി മന്ത്രി കൂടിക്കാഴ്ച നടത്തും. ബേലൂർ മഖ്നയ്ക്കായുള്ള ദൗത്യം ഇന്ന്പന്ത്രണ്ടാം ദിനത്തിലേക്ക് കടന്നു.  തിങ്കളാഴ്ച പുല്‍പള്ളി അമ്പത്തിയാറിലെ ജനവാസമേഖലയിലിറങ്ങിയ കടുവയെ കണ്ടെത്താനുള്ള നിരീക്ഷണവും തുടരുകയാണ്. സർക്കാരിനെതിരെ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് ഇന്ന് കലക്ടറേറ്റ് മാർച്ച് നടത്തും.  

 

Karnataka blocked kerala forest officials at Bavali