belur-makhna-hc-21
  • ഹൈക്കോടതി ഇടപെടല്‍ ദൗത്യം അനിശ്ചിതമായി നീളുന്നതോടെ
  • കേരളം, കർണാടക, തമിഴ്നാട് സംസ്ഥാനങ്ങള്‍ക്കാണ് നിര്‍ദേശം
  • ചീഫ് സെക്രട്ടറി തലത്തിൽ യോഗം ചേരണമെന്നും ഹൈക്കോടതി

വയനാട്ടിലെ ആളെക്കൊല്ലി കാട്ടാന ബേലൂർ മഖ്നയെ പിടികൂടാൻ മൂന്നുസംസ്ഥാനങ്ങളും ചേർന്ന് ആക്ഷൻ പ്ലാൻ തയ്യാറാക്കാൻ ഹൈക്കോടതി നിർദേശം. ബേലൂർ മഖ്ന ദൗത്യം 12 ദിവസവും കഴിഞ്ഞ് അനിശ്ചതമായി നീളവെയാണ് ഹൈക്കോടതി ഇടപെടൽ. പ്രത്യേക ആക്ഷൻ പ്ലാൻ തയ്യാറാക്കാൻ കേരളം, കർണാടക, തമിഴ്നാട് സംസ്ഥാനങ്ങള്‍ക്കാണ് കോടതി നിർദേശം നൽകിയത്. ആനയുടെ സഞ്ചാരം അതിർത്തിയിലൂടെ ആയതിനാൽ സംസ്ഥാനങ്ങൾക്കിടയിൽ ആശയക്കുഴപ്പം ഇല്ലാതിരിക്കാനാണ് നടപടി. ചീഫ് സെക്രട്ടറി തലത്തിൽ യോഗം ചേരുന്നതാണ് നല്ലതെന്നും കോടതി പറഞ്ഞു. 

 

 

കേരളത്തിൽനിന്നുള്ള ദൗത്യസംഘത്തെ അതിർത്തിയിൽ കർണാടക സംഘം തടഞ്ഞു. ദൗത്യത്തിനായി പോയ ബേഗൂർ റേഞ്ച് ഓഫീസർ അടക്കമുള്ളവരെയാണ് തടഞ്ഞത്. കർണാടകയിലെ കാര്യം തങ്ങൾ നോക്കും എന്ന് പറഞ്ഞാണ് തടഞ്ഞതെന്ന് വനം ഉദ്യോഗസ്ഥർ വെളിപ്പെടുത്തി.  തിങ്കളാഴ്ച രാത്രി 10 മണിയോടെയായിരുന്നു സംഭവം. പിറ്റേന്ന് പുലർച്ചെ ആന കേരളത്തിലെ ജനവാസ മേഖലയിലെത്തുകയും ചെയ്തു.  സിഗ്നലനുസരിച്ച് മാഖ്ന ഇന്ന് രാവിലെ കർണാടക അതിർത്തിയിലാണ്. അതിനിടെ വയനാട്ടിലെ സ്ഥിതി വിലയിരുത്താൻ കേന്ദ്ര വനം പരിസ്ഥിതി മന്ത്രി ഇന്ന് നേരിട്ടെത്തും. കൊല്ലപ്പെട്ടവരുടെ ബന്ധുക്കളുമായി കൂടിക്കാഴ്ച നടത്തും. നാളെ സംസ്ഥാന വനം വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗവും ചേരും.

 

അതേസമയം, വന്യമൃഗശല്യത്തിൽനടപടിയവശ്യപ്പെട്ടും സർക്കാരിനെതിരെ പ്രതിഷേധിച്ചും യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ചിൽ പ്രവർത്തകരും പോലീസും തമ്മിൽ ഏറ്റുമുട്ടി. കോൺഗ്രസ് രാപ്പകൽ സമരം അവസാനിച്ചു. 

 

Action plan should be form to catch  Belur Makhna; Kerala HC