ഹൈറിച്ച് നിക്ഷേപത്തട്ടിപ്പ് കേസില്‍ ഇ.ഡി ഓഫിസില്‍ ഹാജരായി ഉടമകള്‍. കെ.ഡി. പ്രതാപന്‍ രാവിലെയും ശ്രീന പ്രതാപന്‍ വൈകീട്ടോടെയുമാണ് ഇഡിക്കു മുന്നില്‍ ഹാജരായത്. ഇ.ഡി. റെയ്ഡിനുപിന്നാലെ ഉടമകളായ കെ.ഡി. പ്രതാപന്‍, ഭാര്യ ശ്രീന എന്നിവര്‍ ഒളിവിലായിരുന്നു. നേരത്തെ ഇഡി രണ്ട് തവണ നോട്ടിസ് അയച്ചിരുന്നെങ്കിലും ഇരുവരും ഹാജരായിരുന്നില്ല. റെയ്ഡിന് പിന്നാലെ ഒളിവില്‍ പോയ ഇരുവര്‍ക്കുമെതിരെ ഇഡി ലുക്കൗട്ട് നോട്ടിസും പുറപ്പെടുവിച്ചിരുന്നു. മുന്‍കൂര്‍ ജാമ്യത്തിനായി കോടതിയെ സമീപിച്ചെങ്കിലും അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ ഹാജരായിക്കൂടെ എന്ന് കോടതി ചോദിച്ചു. തുടര്‍ന്നാണ് ഇരുവരും ഇഡിക്ക് മുന്നില്‍ ഹാജരായത്. സംസ്ഥാനത്തെ ഏറ്റവും വലിയ സാമ്പത്തിക തട്ടിപ്പാണ് നടത്തിയതെന്നാണ് ഇഡിയുടെ കണ്ടെത്തല്‍.
Highrich owner appeared in ED office in investment fraud case.