mary-missing-child

തിരുവനന്തപുരം പേട്ടയില്‍ നാടോടി ദമ്പതികളുടെ മകളെ കാണാതായിട്ട് 8 മണിക്കൂര്‍. ബിഹാര്‍ സ്വദേശികളായ അ‍മര്‍ദിപിന്റെയും റബീന ദേവിയുടെയും മകള്‍ മേരിയെയാണ് കാണാതായത്. കുട്ടിയെക്കുറിച്ച് വിവരം കിട്ടിയാല്‍ അറിയിക്കേണ്ട നമ്പര്‍: 0471-2501801, 9497990008, 9497947107. അല്ലെങ്കില്‍ കണ്‍ട്രോള്‍ റൂമുമായി ബന്ധപ്പെടാം നമ്പര്‍: 112. കുട്ടി ധരിച്ചിരുന്നത് കറുപ്പും വെള്ളയും പുള്ളികളുള്ള ഉടുപ്പാണ്.

 

വഴിയരികില്‍ മാതാപിതാക്കള്‍ക്കൊപ്പം ഉറങ്ങിയ പെണ്‍കുട്ടിയെയാണ് കാണാതായത്. ഒരുമണിക്കുശേഷം ഉണര്‍ന്നപ്പോള്‍ കുട്ടിയെ കാണാനില്ലെന്ന് രക്ഷിതാക്കള്‍. സംഭവത്തില്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. 5 സംഘങ്ങളായി തിരിഞ്ഞാണ് അന്വേഷണം. പ്രദേശത്തെ സിസിടിവി കാമറകൾ കേന്ദ്രീകരിച്ചും അന്വേഷണം. കാണാതായ കുട്ടിയുടെ കുടുംബത്തിനൊപ്പമെത്തിയ ഇതര സംസ്ഥാനക്കാരെയും പൊലീസ് പരിശോധിക്കുന്നുണ്ട്. പൊലീസ് നായ കുട്ടിയെ കാണാതായതിന്റെ 400 മീറ്റര്‍ അകലെ വരെ പോയി. സമീപത്തെ കാടുപിടിച്ചു കിടക്കുന്ന പ്രദേശത്തും ചതുപ്പിലും പരിശോധന.

സംശയാസ്പദമായ സാഹചര്യത്തില്‍ ഒരു സ്കൂട്ടര്‍ പോകുന്നത് കണ്ടെന്നും മൊഴി. മഞ്ഞ സ്കൂട്ടറാണെന്ന് കുട്ടിയുടെ സഹോദരന്‍ മനോരമ ന്യൂസിനോട് പറഞ്ഞു. ഒരാളെ മാത്രമാണ് സ്കൂട്ടറില്‍ കണ്ടതെന്നും കുട്ടി. എന്നാല്‍ അസ്വാഭാവികമായി ഒന്നും കണ്ടില്ലെന്ന് സമീപത്ത് രാത്രി ഉണ്ടായിരുന്ന സെക്യൂരിറ്റി ഗാര്‍ഡ്.

 

Thiruvananthapuram, Petta child missing case; Police 
intensified the search