തിരുവനന്തപുരം പേട്ടയില്‍ തട്ടിക്കൊണ്ടുപോയത് ബിഹാര്‍ സ്വദേശികളുടെ മകളെ. തെരുവോരങ്ങളില്‍ കച്ചവടം നടത്തുന്ന അമര്‍ദിപ്–റബീന ദേവി ദമ്പതികളുടെ മകള്‍ മേരിയെയാണ് കാണാതായത്. ഓള്‍സെയിന്‍റ്സ് കോളജിന് സമീപത്തും വഴിയരികില്‍ മാതാപിതാക്കള്‍ക്കൊപ്പം രാത്രി ഉറങ്ങിയ കുട്ടിയെ ഉണര്‍ന്നപ്പോള്‍ കാണാനില്ല. പുലര്‍ച്ചയോടെയാണ് കുട്ടിയെ കാണാനില്ലെന്ന് മാതാപിതാക്കള്‍ പൊലീസിനെ അറിയിക്കുന്നത്. ഒരു ടീഷര്‍ട്ട് മാത്രമാണ് കാണാതാകുമ്പോള്‍ കുഞ്ഞ് ധരിച്ചിരുന്നത്.
അതേസമയം സംശയാസ്പദമായ സാഹചര്യത്തില്‍ ഒരു സ്കൂട്ടര്‍ പോകുന്നത് കണ്ടെന്നും മൊഴിയുണ്ട്. മഞ്ഞ സ്കൂട്ടറാണെന്ന് കുട്ടിയുടെ സഹോദരന്‍ മനോരമ ന്യൂസിനോട് പറഞ്ഞു. ഒരാള്‍ മാത്രമേ സ്കൂട്ടറില്‍ ഉണ്ടായിരുന്നുള്ളുവെന്നും കുട്ടി. അന്വേഷണത്തിന്‍റെ ഭാഗമായി ഡിസിപി അടക്കം സ്ഥലത്തെത്തിയിട്ടുണ്ട്. കുട്ടിയെ കണ്ടെത്താന്‍ അഞ്ചു ടീമുകള്‍ രൂപീകരിച്ചു. സി.സി.ടി.വി ദൃശ്യങ്ങള്‍വെന്നും അന്വേഷണം വിവിധയിടങ്ങളിലേക്ക് വ്യാപിപ്പിച്ചതായും പൊലീസും അറിയിച്ചു. നിലവില്‍ പേട്ട പൊലീസ് സ്റ്റേഷനിലാണ് കുട്ടിയുടെ മാതാപിതാക്കള്‍.
Thiruvananthapuram, Petta child missing case; Five teams were formed for investigation