
കേരള സര്‍വകലാശാലയിലെ സെനറ്റ് യോഗ നടപടികള്‍ക്കെതിരെ ഗവര്‍ണറുടെ നോമിനികള്‍ രംഗത്ത്. പ്രോ ചാന്‍സലറായ മന്ത്രി അധ്യക്ഷയായത് ചട്ടവിരുദ്ധമെന്നും നടപടി സ്വീകരിക്കണമെന്നുമാണ് പ്രതിനിധികളുടെ ആവശ്യം. യോഗത്തിനിടെ തങ്ങളെ കയ്യേറ്റം ചെയ്തവര്‍ക്കെതിരെയും നടപടിയുണ്ടാകണമെന്നും അവര്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനോട് അഭ്യര്‍ഥിച്ചു. സെനറ്റ് യോഗത്തില്‍ അധ്യക്ഷത വഹിക്കാന്‍ മന്ത്രിക്ക് അര്‍ഹതയില്ലെന്ന് ഗവര്‍ണര്‍ നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. വിഡിയോ റിപ്പോര്‍ട്ട് കാണാം.
അതേസമയം, താന്‍ അധ്യക്ഷത വഹിച്ചതില്‍ ഗവര്‍ണര്‍ക്ക് പരാതിയുണ്ടെങ്കില്‍ കോടതിയെ സമീപിക്കാമെന്നായിരുന്നു മന്ത്രി ആര്. ബിന്ദുവിന്റെ മറുപടി. അധികാരമുണ്ടോയെന്നറിയാന് ഗവര്‍ണര്‍ നിയമം പരിശോധിക്കണം. നിയമത്തിന് വിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്നും ഉന്നതവിദ്യാഭ്യാസമന്ത്രി വ്യക്തമാക്കിയിരുന്നു.
ചാൻസലർ ആയ ഗവർണർ തെറ്റായ കാര്യങ്ങൾ പ്രചരിപ്പിച്ച് സർവകലാശാലയെ അപമാനിക്കുന്നുവെന്ന് ഇടത്പക്ഷ സിൻഡിക്കേറ്റ് അംഗങ്ങൾ പ്രസ്താവനയിൽ പറഞ്ഞു.പ്രോ- ചാൻസലറായ ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദു സെനറ്റിൽ അധ്യക്ഷത വഹിച്ചത് നിയമപ്രകാരമാണ്. ചാൻസലറുടെ അഭാവത്തിൽ മന്ത്രിക്ക് അധ്യക്ഷത വഹിക്കാം എന്നും സിൻഡിക്കേറ്റ് അംഗങ്ങൾ പറയുന്നു.അതിനു പ്രോ-ചാൻസലറെ ആരും പ്രത്യേകം ചുമതലപ്പെടുത്തേണ്ടതില്ല. ഗവർണർ സർവ്വകലാശാല നിയമങ്ങളെ വെല്ലുവിളിക്കുകയാണെന്നും ഇടത് അംഗങ്ങൾ പറയുന്നു.സുപ്രീം കോടതി വിധിയും യുജിസി ചട്ടവും അംഗീകരിക്കാൻ ഗവർണർ തയ്യാറാകണമെന്നും ഷിജു ഖാൻ ഉൾപ്പെടെയുള്ള നാല് സിൻഡിക്കേറ്റ് അംഗങ്ങൾ ആവശ്യപ്പെട്ടു.
Governor's nominees seek action against Minister R Bindu