kamal

കോൺഗ്രസുകാരനായി തുടരുമെന്ന് കമൽ നാഥ് അറിയിച്ചതായി എഐസിസി ജനറൽ സെക്രട്ടറി ജിതേന്ദ്ര സിങ്.  ബിജെപിയിൽ ചേരുമെന്ന വാർത്തകൾ അടിസ്ഥാനരഹിതമാണ്. കമൽനാഥിനെതിരെ നടത്തിയ ഗൂഢാലോചനയാണിതെന്നും ജിതേന്ദ്ര സിങ് പ്രതികരിച്ചു.  അതേസമയം കമൽനാഥ് ബിജെപിയിലേക്ക് പോകണമെന്നാണ്  ജനം ആഗ്രഹിക്കുന്നതെന്ന്   കോൺഗ്രസ് നേതാവ്  ദീപക് സക്‌സേന പറഞ്ഞു. 

 

മാധ്യമങ്ങളെ ദുരുപയോഗിക്കലാണിതെന്നായിരുന്നു പിസിസി അധ്യക്ഷൻ ജിത്തു പട്‌വാരിയുടെ മറുപടി. പാർട്ടിയുടെ പരാജയത്തിനും എസ്പിയുമായുള്ള സഹകരണത്തിൽ ഉണ്ടായ വീഴ്ചയിലും കാരണക്കാരൻ കമൽനാഥാണെന്നു പറയുന്നു. പദവികളിൽ നിന്ന് നീക്കി അവഗണിക്കുന്നതിനാൽ ബിജെപിയിൽ ചേരാനാണ് തീരുമാനമെന്നും ദീപക് സക്‌സേന വ്യക്തമാക്കി. 1984 സിഖ് വിരുദ്ധ കലാപത്തിലെ കമൽനാഥിന്‍റെ പങ്ക് ആരോപിച്ച് ഒരു വിഭാഗം ബി.ജെ.പി നേതാക്കൾ എതിർപ്പ് ഉയർത്തിയതായാണ്  വിവരം.