People hold signs outside the Russian Embassy in Washington, DC, on February 16, 2024, following the death of Russian opposition leader Alexei Navalny. Navalny died February 16 in the Arctic prison colony where he was serving a 19-year-term, Russia's federal penitentiary service said. (Photo by Brendan SMIALOWSKI / AFP)

റഷ്യയില്‍ പുട്ടിന്‍റെ മുഖ്യഎതിരാളിയും പ്രതിപക്ഷനേതാവുമായ അലക്സി നവല്‍നിയുടെ ദുരൂഹമരണത്തില്‍ വ്യാപക പ്രതിഷേധം. യൂറോപ്പിലെ റഷ്യന്‍ എംബസികകള്‍ക്ക് മുന്നില്‍ ആയിരക്കണക്കിന് പേര്‍ പ്രതിഷേധിച്ചു. അലക്സി നവല്‍നിയുടെ മരണത്തില്‍ പ്രസിഡന്റ് വ്ലാഡിമിര്‍ പുടിന് പങ്കുണ്ടെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധങ്ങള്‍. ബെര്‍ലിനില്‍ ആയിരങ്ങള്‍ പങ്കെടുത്ത പ്രതിഷേധ റാലിയില്‍ പുടിനെതിരെ കടുത്ത വിമര്‍ശനങ്ങളുയര്‍ന്നു. സംഭവത്തെക്കുറിച്ച് സുതാര്യമായ അന്വേഷണം നടത്തണമെന്ന് റഷ്യന്‍ നയതന്ത്രപ്രതിനിധിയെ വിളിച്ചുവരുത്തി ബ്രിട്ടന്‍ ആവശ്യപ്പെട്ടു. നവല്‍നിയുടെ മരണത്തിന്റെ ഉത്തരവാദിത്തത്തില്‍ നിന്ന് പ്രസിഡന്റ് വ്ലാഡിമിര്‍ പുടിന് ഒഴിഞ്ഞുമാറാനാവില്ലെന്ന് ബ്രിട്ടീഷ് വിദേശകാര്യമന്ത്രി ഡേവിഡ് കാമറൂണ്‍ പറഞ്ഞു

 

Russia Warns Against Protests After Putin Critic Navalny's Death