സപ്ളൈക്കോയിൽ സബ്സിഡി ഉൽപ്പന്നങ്ങൾക്ക് വില വർധന നടപ്പാക്കിയുള്ള ഉത്തരവ് പുറത്തിറങ്ങി. സബ്സിഡി 35 ശതമാനത്തിലേക്ക് നിജപ്പെടുത്തിയാണ് പുതിയ വിലവിവരപ്പടിക. 13 സബ്സിഡി ഉൽപ്പന്നങ്ങളിൽ ഏറ്റവും വില വർധിപ്പിച്ചത് തുവരപരിപ്പിനാണ്. 46 രൂപ വർധിപ്പിച്ച് തുവരപരിപ്പിന്റെ വില 111 രൂപയാക്കി. വൻപയറിന് 30 രൂപയും ഉഴുന്നിന് 29 രൂപയും വൻകടലയ്ക്ക് 26 രൂപയും കൂടും. മട്ട അരിക്ക് ആറു രൂപയും കുറുവ അരിക്ക് അഞ്ച് രൂപയും ജയ അരിക്ക് നാലു രൂപയും പച്ചരിക്ക് മൂന്നു രൂപയും കൂട്ടി. അര ലീറ്റർ സബ്സിഡി വെളിച്ചെണ്ണയ്ക്ക് ഒൻപത് രൂപയാണ് കൂട്ടിയത്. വില വർധന അടുത്ത ടെൻഡറിൽ വരുന്ന സാധനങ്ങൾക്ക് ഏർപ്പെടുത്തുമെന്നാണ് ഭക്ഷ്യമന്ത്രി ജി.ആർ.അനിൽ നേരത്തെ വ്യക്തമാക്കിയത് അവശ്യസാധനങ്ങളുടെ പുതിയ വിലയും പഴയ വിലയും...
Supplyco increases essential goods rate; order issued