റഷ്യന്‍ പ്രതിപക്ഷ നേതാവും പ്രസിഡന്റ് വ്ളാഡിമിർ പുടിന്റെ രാഷ്ട്രീയ എതിരാളിയുമായ അലക്സി നവല്‍നി (47) മരിച്ചു. 19 വർഷത്തെ തടവുശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലില്‍ കഴിയവേയാണ് നവല്‍നിയുടെ മരണം. സാമ്പത്തിക ക്രമക്കേട്, പരോള്‍ലംഘനം, കോടതിയലക്ഷ്യം തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് നവല്‍നിയെ ജയിലിലടച്ചത്. രോഗത്തിന് ചികില്‍സ ആവശ്യപ്പെട്ട് ജയിലിലും നവല്‍നി സമരം നടത്തിയിരുന്നു. നടക്കുന്നതിനിടയില്‍ നവല്‍നി ബോധം നഷ്ടപ്പെട്ട് വീഴുകയായിരുന്നുവെന്നും മെഡിക്കൽ സംഘമെത്തി അടിയന്തര വൈദ്യസഹായം നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ലെന്നുമാണ് ഔദ്യോഗിക വിശദീകരണം. മരണകാരണം എന്താണെന്ന് പരിശോധിക്കുകയാണെന്നും വിശദീകരണ കുറിപ്പില്‍ പറയുന്നു. വിഡിയോ റിപ്പോര്‍ട്ട് കാണാം
Russian opposition leader and Putin critic Alexei Navalny dies in prison.