it-tribunal-lifts-freezing-

കോണ്‍ഗ്രസിന്‍റെയും യൂത്ത് കോണ്‍ഗ്രസിന്‍റെയും അക്കൗണ്ടുകള്‍ മരവിപ്പിച്ചത് നീക്കി ആദായനികുതി ട്രൈബ്യൂണല്‍. അക്കൗണ്ടുകള്‍ ഉപയോഗിക്കുന്നതില്‍ തടസമില്ലെന് ട്രൈബ്യൂണല്‍ അറിയിച്ചതായി കോണ്‍ഗ്രസ് അറിയിച്ചു. ആദായ നികുതി തീര്‍പ്പുമായി ബന്ധപ്പെട്ട നിയമതര്‍ക്കത്തിനിടെ അക്കൗണ്ടുകള്‍ മരവിപ്പിച്ചെന്ന് കോണ്‍ഗ്രസ് ട്രഷറര്‍ അജയ് മാക്കന്‍ ആരോപിച്ചിരിച്ചിരുന്നു .  

ഇലക്ടല്‍ ബോണ്ട് കേസില്‍ ബിജെപി പരമോന്നത കോടതിയില്‍ നിന്ന് കനത്ത തിരിച്ചടി കിട്ടിയ അന്ന് വൈകിട്ട് തന്നെയാണ് മുഖ്യപ്രതിപക്ഷ പാര്‍ട്ടിയുടെ അക്കൗണ്ടുകള്‍ മരവിച്ചത്. 2018–2019ലെ ആദായ നികുത‌ി തീര്‍പ്പിന്‍റെ ഭാഗമായി 210 കോടി അടയ്ക്കാന്‍ ആദാനികുതി വകുപ്പ് നിര്‍ദേശിച്ചിരുന്നു. തുടര്‍നടപടിയെന്ന് നിലയിലാണ് അക്കൗണ്ടുകള്‍ മരവിപ്പിച്ചത്. തര്‍ക്കത്തില്‍ ട്രൈബ്യൂണലില്‍ വാദം നടക്കുന്നതിനിടെ നാലു അക്കൗണ്ടുകളാണ് മരവിപ്പിച്ചത് കോണ്‍ഗ്രസ് ട്രൈബ്യൂണലില്‍ ഉന്നയിച്ചു. ഇതിനെ പിന്നാലെയാണ് അക്കൗണ്ടുകളില്‍ ഇടപാടുകള്‍ നടത്താമെന്ന് ട്രൈബ്യൂണല്‍ വ്യക്തമാക്കിയത്. 

 

കേസില്‍ വിശദമായ വാദം ബുധനാഴ്ച കേള്‍ക്കും. ഇന്നലെ വൈകിട്ടുമുതല്‍ അക്കൗണ്ടുകളില്‍ ഇടപാട് നടത്താന്‍ കഴിയുന്നില്ലെന്നും ജനാധിപത്യത്തിന്‍റെ കറുത്ത ദിനമെന്നും കോണ്‍ഗ്രസ് ആരോപിച്ചിരുന്നു. അക്കൗണ്ടുകള്‍ മരവിച്ചതില്‍ കേന്ദ്രസര്‍ക്കാരിനെ പഴിചാരിക്കൊണ്ട് കോണ്‍ഗ്രസ് ആക്ഷേപം ഉന്നയിക്കുകയായിരുന്നു. എന്നാല്‍ ആദായനികുതി തര്‍ക്കത്തെ തുടര്‍ന്ന് അക്കൗണ്ട മരവിപ്പിക്കപ്പെട്ടതില്‍ കേന്ദ്രസര്‍ക്കാരിന് ബന്ധമില്ലെന്ന് ധനകാര്യമന്ത്രാലയം വ്യക്തമാക്കി . 

 

Income Tax Tribunal lifts freezing of accounts of Congress and Youth Congress