ഇന്ത്യ മുന്നണിക്ക് വീണ്ടും തിരിച്ചടി. ലോക്സഭാ തിരഞ്ഞെടുപ്പില്‍ ജമ്മുകശ്മീരില്‍ തനിച്ച് മല്‍സരിക്കുമെന്ന് നാഷനല്‍ കോണ്‍ഫറന്‍സ്. സീറ്റ് ധാരണ പരാജയപ്പെട്ടുവെന്ന് മുന്‍മുഖ്യമന്ത്രിയും നാഷനല്‍ കോണ്‍ഫറന്‍സ് അധ്യക്ഷനുമായ ഫറൂഖ് അബ്ദുല്ല പറഞ്ഞു. ലോക്സഭാ തിരഞ്ഞെടുപ്പിനൊപ്പം ജമ്മുകശ്മിരില്‍ നിയമസഭാ തിരഞ്ഞെടുപ്പും നടന്നേക്കും. അങ്ങിനെയെങ്കില്‍ നിയമസഭാ തിരഞ്ഞെടുപ്പിലും നാഷനല്‍ കോണ്‍ഫറന്‍സ് ഒറ്റയ്ക്ക് മല്‍സരിക്കും.
ബിജെപിയുമായുള്ള സഖ്യ സാധ്യത നാഷണല്‍ കോണ്‍ഫറന്‍സ് നേതൃത്വം തള്ളുന്നില്ല. നിതീഷ് കുമാര്‍ ഇന്ത്യ മുന്നണി വിടുകയും ആം ആദ്മി പാര്‍ട്ടിയും തൃണമൂല്‍ കോണ്‍ഗ്രസും തനിച്ച് മല്‍സരിക്കാന്‍ തീരുമാനിക്കുകയും ചെയ്തതിന് പിന്നാലെയാണ് ഫറൂഖ് അബ്ദുല്ലയുടെ നീക്കം. നാഷനല്‍ കോണ്‍ഫറന്‍സ് ഇപ്പോഴും ഇന്ത്യ മുന്നണിയില്‍ തന്നെയാണെന്ന് കോണ്‍ഗ്രസ് പ്രതികരിച്ചു. ജമ്മുകശ്മീര്‍ ക്രിക്കറ്റ് അസോസിയേഷന്‍ ക്രമക്കേടുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റ് ഫറൂഖ് അബ്ദുല്ലയെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിരുന്നു.
National Conference to go solo in Lok Sabha polls