വെള്ളാപ്പള്ളി നടേശനെതിരായ മൈക്രോഫിനാന്‍സ് കേസില്‍ മുന്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍റെ മകന്‍ വി.എ. അരുണ്‍കുമാര്‍ കോടതിയില്‍ ഹാജരായി. കോഴിക്കോട് വിജിലന്‍സ് കോടതിയിലാണ് അരുണ്‍ കുമാറെത്തിയത്. വിഎസിന് ഹാജരാകാന്‍ സാധിക്കാത്ത ആരോഗ്യസ്ഥിതിയാണെന്നും അരുണ്‍ കോടതിയെ ബോധിപ്പിച്ചു. വിഡിയോ റിപ്പോര്‍ട്ട് കാണാം.
വെള്ളാപ്പള്ളിക്കെതിരായ അഞ്ച് കേസുകള്‍ അവസാനിപ്പിക്കാമെന്ന് ചൂണ്ടിക്കാട്ടി വിജിലന്‍സ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഇതില്‍ റിപ്പോര്‍ട്ടിനെ കുറിച്ച് എതിരഭിപ്രായമുണ്ടെങ്കില്‍ വായിച്ചശേഷം നേരിട്ടാ ഹാജരായി അറിയിക്കണമെന്ന് കോടതി വിഎസിനോട് നിര്‍ദേശിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് വിഎസിന് പകരം മകന്‍ അരുണ്‍ ഹാജരായത്. എന്നാല്‍ റിപ്പോര്‍ട്ടിന്‍മേല്‍ ആക്ഷേപമുണ്ടോയെന്ന കാര്യത്തില്‍ നിലപാട് അറിയിച്ചിട്ടില്ലെന്നും അരുണ്‍ വ്യക്തമാക്കി. റിപ്പോര്‍ട്ട് പരിശോധിച്ച ശേഷമേ തീരുമാനം എടുക്കുകയുള്ളൂവെന്നും, നിലവില്‍ വിഎസ് അതിന് സാധിക്കുന്ന ആരോഗ്യാവസ്ഥയില്‍ അല്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.
VS's son VA Arun Kumar appeared before court in micro-finance case