• കിലോമീറ്ററുകളോളം ട്രാക്ടറുകള്‍ നിരത്തി കര്‍ഷകര്‍
  • ബാരിക്കേഡുകളും മുള്ളുവേലികളും നിരത്തി പൊലീസ്
  • ഹരിയാനയിലെ 7 ജില്ലകളില്‍ ഇന്‍റര്‍നെറ്റിന് വിലക്ക്

താങ്ങുവില ഉറപ്പാക്കാന്‍ നിയമം കൊണ്ടുവരണമെന്നതടക്കമുള്ള ആവശ്യങ്ങള്‍ ഉന്നയിച്ച് കര്‍ഷസംഘടനകള്‍ നടത്തുന്ന 'ദില്ലി ചലോ' മാര്‍ച്ച് തടയാന്‍ വന്‍ സന്നാഹമൊരുക്കി പൊലീസ്. അതേസമയം, മാര്‍ച്ച് ശക്തമായി തുടരുമെന്ന് കര്‍ഷകര്‍ വ്യക്തമാക്കി. കിലോമീറ്ററുകളോളം ട്രാക്ടറുകള്‍ നിരത്തിയും കൂടുതല്‍ കര്‍ഷകരെ പ്രതിഷേധത്തിനെത്തിച്ചുമാണ് കര്‍ഷക സംഘടനകള്‍ നിലപാട് പ്രഖ്യാപിച്ചത്. അതിര്‍ത്തികളടച്ചും ബാരിക്കേഡുകളും മുള്ളുവേലികളും നിരത്തിയുമാണ് പൊലീസ് പ്രതിഷേധക്കാരെ പ്രതിരോധിക്കുന്നത്. സംഘര്‍ഷമുണ്ടായതിന്‍റെ പശ്ചാത്തലത്തില്‍ ദ്രുതകര്‍മ സേനയെയും പൊലീസിനെയും എല്ലായിടത്തും വിന്യസിച്ചിട്ടുണ്ട്. ഹരിയാനയിലെ ഏഴ് ജില്ലകളില്‍ ഇന്‍റര്‍നെറ്റിന് വിലക്ക് നീട്ടിയതായി ഭരണകൂടം അറിയിച്ചു. വിഡിയോ റിപ്പോര്‍ട്ട് കാണാം.

 

Hundreds of tractor trolleys parked at Shambhu border as farmers continue their 'Delhi Chalo' march