aluva-accident
  • അപകടമുണ്ടാക്കിയത് ഇടപ്പള്ളി സ്വദേശിയുടെ കാര്‍
  • വീഴ്ചയുണ്ടെങ്കില്‍ നടപടി സ്വീകരിക്കുമെന്ന് പൊലീസ്
  • ഗുരുതരമായി പരുക്കേറ്റ കുട്ടി വെന്‍റിലേറ്ററില്‍

ആലുവയിൽ ഏഴുവയസുകാരനെ ഇടിച്ചിട്ട് കടന്നുകളഞ്ഞ കാർ കസ്റ്റഡിയിൽ . ഇടപ്പള്ളി സ്വദേശിയായ സ്ത്രീയുടെ ഉടമസ്ഥതയിലുള്ള കാർ ഓടിച്ച ബന്ധുവിനെയും പൊലീസ് കസ്റ്റഡിയിൽ എടുത്തു. കുട്ടിയെ കാർ ഇടിച്ചത് താൻ അറിഞ്ഞില്ലെന്ന് ഇയാൾ പൊലീസ് മൊഴിനൽകി. അന്വേഷണത്തിൽ പൊലീസിന് വീഴ്ചയുണ്ടായെങ്കിൽ നടപടിയുണ്ടാകുമെന്ന് ആലുവ റൂറൽ എസ്പി മനോരമ ന്യൂസിനോട് പറഞ്ഞു. വിഡിയോ റിപ്പോര്‍ട്ട് കാണാം.

മെറ്റാലിക് നീല നിറത്തിലുള്ള കാറാണ് ഏഴുവയസുകാരനെ ഇടിച്ചിട്ട് ശരീരത്തിലൂടെ കയറിയിറങ്ങി പോയത്. ആലുവ വാഴക്കുളം സ്വദേശി പ്രജിത് ഓടിച്ച ഓട്ടോയുടെ പിന്നിലിരുന്ന മകൻ നിഷികാന്ത് റോഡിലേക്ക് തെറിച്ചു വീഴുകയായിരുന്നു.തൊട്ടുപിന്നാലെ കാർ കുട്ടിയെ ഇടിച്ചിട്ട് കടന്നുപോകുന്നതിന്റെ സിസിടിവി  ദൃശ്യങ്ങൾ പുറത്തുവന്നിട്ടും പൊലീസ് അനങ്ങിയില്ല. പരാതി ലഭിച്ചാൽ അന്വേഷിക്കാമെന്ന് ഇതിനിടെ ബന്ധുക്കളോട് പൊലീസ് പറഞ്ഞതും വലിയ വിമർശനത്തിന് വഴിവച്ചു. ഇക്കാര്യത്തിൽ ഇന്നലെ മനോരമ ന്യൂസ് വാർത്ത പുറത്തുവിട്ടതിന് പിന്നാലെ  കുട്ടി ചികിൽസയിലുള്ള ആശുപത്രിയിൽ എത്തി രാത്രി പൊലീസ് അച്ഛന്റെയടക്കം മൊഴി രേഖപ്പെടുത്തി. 

വാഹന നമ്പർ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് ഇന്ന് രാവിലെ ഇടപ്പള്ളിയിൽ നിന്ന് കാർ പൊലീസ് കസ്റ്റഡിയിൽ എടുത്തതും. വെന്റിലേറ്ററിൽ കഴിയുന്ന നിഷികാന്തിന്റെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്. ആന്തരിക രക്തസ്രാവത്തിന് പുറമെ കുട്ടിയുടെ കരളിനും ഇടുപ്പെല്ലിനും പരുക്കേറ്റിട്ടുണ്ട്.

 

 Aluva kuttamassery car accident; police seizes vehicle