firing-infront-of-a-bar-in-

കൊച്ചിയിൽ ബാറിന് മുന്നില്‍ വെടിവെയ്പ്പിൽ രണ്ട് പേർക്ക് പരുക്ക്. വെടിവെയ്പ്പിന് പിന്നിൽ ലഹരിമാഫിയ സംഘമെന്ന് നിഗമനം. പ്രതികളിലൊരാള്‍ പൊലീസ് പിടിയിലായെന്ന് സൂചന. പ്രതികൾ സഞ്ചരിച്ച കാർ മൂവാറ്റുപുഴയിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. ഇന്നലെ രാത്രി പതിനൊന്നരയോടെ കലൂരിലെ ഇടശ്ശേരി ബാറിലയിലുരുന്നു അതിക്രമം.

മദ്യം വാങ്ങാൻ കാറിലെത്തിയ നാലംഗ സംഘമാണ് ബാർ ജീവനക്കാർക്കെതിരെ വെടിയുതിർത്തത്. ബാർ മാനേജരെ മർദിച്ചത് ചോദ്യം ചെയ്ത ജീവനക്കാരായ അഖിൽനാഥ്‌, സുജിൻ എന്നിവർക്കാണ് വെടിയേറ്റത്. ആക്രിമകൾ ഉപയോഗിച്ചത് റിവോൾവറാണെന്നാണ് നിഗമനം. വെടിയുണ്ടകളുടെ അവശിഷ്ടങ്ങൾ സംഭവ സ്ഥലത്ത് നിന്ന് കണ്ടെത്തി. പ്രതികൾക്കായി അയൽ ജില്ലക്‌ളിലേക്കും അന്വേഷണം വ്യാപിപ്പിച്ചു. 

Two people were injured in a shooting in front of a bar in Kochi