കേരള ഗാന വിവാദത്തിൽ വീണ്ടും വിശദീകരണവുമായി സാഹിത്യ അക്കാദമി അധ്യക്ഷൻ കെ. സച്ചിദാനന്ദൻ. ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ യാത്രാപ്പടി വിവാദത്തിലും ശ്രീകുമാരൻ തമ്പിയുടെ കേരളാ ഗാന വിവാദത്തിലും പങ്കില്ലെങ്കിലും ഉത്തരവാദിത്തം ഏറ്റെടുക്കുന്നുവെന്ന്  ഫേസ്ബുക്കിൽ കുറിപ്പ്. മറ്റുള്ളവരുടെ തെറ്റുകൾ ഏറ്റെടുത്ത് കുരിശിൽ ഏറുക ഒരു മഹത്പ്രവൃത്തിയാണ്. 

 

നിയമം യാന്ത്രികമായി അനുസരിച്ച ഒരു പാവം ഓഫീസ് ജീവനക്കാരിയുടെതായാലും, പ്രശസ്തനായ ഒരു പാട്ടെഴുത്തുകാരനോട് ഒരു ഗാനം ഒരു ഉദ്യോഗസ്ഥൻ വഴി ആവശ്യപ്പെടുകയും അത് സകാരണം തിരസ്കരിക്കുകയും ചെയ്ത ഒരു ഉദ്യോഗസ്ഥ യുടേതായാലും. താൻ തികഞ്ഞ നിസ്സംഗതയോടെ തനിക്ക് പങ്കില്ലാത്ത ഈ പ്രവൃത്തികളുടെ കുരിശ് ഏറ്റെടുക്കുന്നുവെന്നും സെൻ ബുദ്ധിസവും ബൈബിളും തന്നെ പഠിപ്പിച്ചതും അതാണെന്നും സച്ചിതാനന്ദൻ ഫേസ് ബുക്കിൽ കുറിച്ചു.

 

No role in the controversy; But taking responsibility: Satchidanandan