monce-joseph-ktm-010
  • 'പ്രതികരണം ഏത് സാഹചര്യത്തിലെന്ന് വ്യക്തമല്ല'
  • 'വ്യക്തത വരുത്തേണ്ടത് കോണ്‍ഗ്രസ് നേതൃത്വം'
  • 'സീറ്റ് ഉറപ്പ് തന്നത് യുഡിഎഫിലെ ചര്‍ച്ചയില്‍'

കോട്ടയം ലോക്സഭാ സീറ്റ് കേരള കോണ്‍ഗ്രസിന് തന്നെയെന്ന് ഉറപ്പ് ലഭിച്ചിട്ടുണ്ടെന്ന് മോന്‍സ് ജോസഫ്. സീറ്റ് ഏറ്റെടുക്കുമെന്ന  കെപിസിസി പ്രസിഡന്റിന്റെ പ്രതികരണം ഏത് സാഹചര്യത്തിലാണെന്ന്  വ്യക്തമല്ല. അക്കാര്യത്തില്‍ വ്യക്തത വരുത്തേണ്ടത് കോണ്‍ഗ്രസ് നേതൃത്വമാണെന്നും മോന്‍സ് ജോസഫ് പറഞ്ഞു. യുഡിഎഫ് ചർച്ച നടന്ന സമയത്ത് കെപിസിസി പ്രസിഡന്റ് സ്ഥലത്തില്ലായിരുന്നു. ചർച്ചയുടെ വിശദാംശങ്ങൾ അദ്ദേഹത്തെ കൂടി ബോധ്യപ്പെടുത്തുന്നത് നല്ലതായിരിക്കുമെന്നും ജയിക്കാവുന്ന അവസ്ഥയില്‍ അവ്യക്തത ഉണ്ടാക്കേണ്ടതില്ലെന്നും അദ്ദേഹം മനോരമന്യൂസിനോട് പറഞ്ഞു.

 

കോട്ടയം സീറ്റ് വിട്ടുനൽകാൻ കേരള കോൺഗ്രസിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ജയസാധ്യത നോക്കിയാണ് സീറ്റ് ചോദിച്ചതെന്നുമായിരുന്നു കെ. സുധാകരന്‍ മനോരമന്യൂസിനോട് പറഞ്ഞത്. എല്ലാവർക്കും സ്വീകാര്യനായ 100 ശതമാനം ജയസാധ്യതയുള്ള സ്ഥാനാർഥി  കോൺഗ്രസിനുണ്ട്. അക്കാര്യം കേരള കോൺഗ്രസിനും ബോധ്യപ്പെട്ടിട്ടുണ്ട്. സീറ്റ് വിട്ടു തന്നാൽ കേരള കോൺഗ്രസിന്  നിയമസഭയിൽ കൂടുതൽ സീറ്റ് നൽകുമെന്നും സുധാകരൻ കൂട്ടിച്ചേര്‍ത്തിരുന്നു.

 

Monce Joseph rejects K Sudhakaran's claims on  Kottayam LS seat