akg-center-2
  • സിപിഎം 15, സിപിഐ 4, കേരള കോൺഗ്രസ്(എം) ഒന്ന്
  • ഔദ്യോഗിക പ്രഖ്യാപനം വൈകിട്ട്
  • എക്സാലോജിക് അടക്കം നേതൃയോഗങ്ങളില്‍ ചര്‍ച്ചയായേക്കും

ഇടതുമുന്നണിയിലെ ലോക്സഭാ തിരഞ്ഞെടുപ്പ് സീറ്റ് വിഭജനം ഇന്ന് പൂർത്തിയാകും. സിപിഎം 15, സിപിഐ 4, കേരള കോൺഗ്രസ്(എം) ഒന്ന് വീതം സീറ്റുകളിൽ മത്സരിക്കും. രണ്ടാമതൊരു സീറ്റ് വേണമെന്ന കേരള കോൺഗ്രസ് എമ്മിന്റെ ആവശ്യം മുന്നണി അംഗീകരിക്കില്ല. വൈകിട്ട് നാലിന് എ.കെ.ജി സെന്ററിലാണ് യോഗം. തുടർന്ന് സീറ്റ് വിഭജനം സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകും. രാവിലെ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റും സിപിഐ സംസ്ഥാന കൗൺസിലും ചേരുന്നുണ്ട്. നാളെയും മറ്റന്നാളും സിപിഎം സംസ്ഥാന സമിതിയും യോഗം ചേരും.

 

സ്ഥാനാർഥിനിർണയത്തിന്റെ പ്രാരംഭ ചർച്ചകൾക്ക് പുറമേ എക്‌സാലോജിക്ക് ഉൾപ്പെടെയുള്ള വിവാദങ്ങളും നേതൃയോഗങ്ങളിൽ ചർച്ചയാകും. സംസ്ഥാന ബജറ്റിൽ പ്രഖ്യാപിച്ച വിദേശ, സ്വകാര്യ സർവകലാശാലകളുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന വിവാദങ്ങളും ചർച്ചയായേക്കും. വിഡിയോ റിപ്പോര്‍ട്ട് കാണാം.

 

LDF to finalise LS seat sharing today