Haldwani: Vehicles set on fire by miscreants over the demolition of an "illegally built" madrasa at Banbhoolpura area, in Haldwani, Uttarakhand, Thursday, Feb. 8, 2024. (PTI Photo)(PTI02_08_2024_000407A)

ഉത്തരാഖണ്ഡിലെ ഹല്‍ദ്വാനിയില്‍ മദ്രസ പൊളിച്ചുനീക്കിയതിന് പിന്നാലെയുണ്ടായ കലാപത്തില്‍ നാലുമരണം. നൂറിലേറെ പൊലീസുകാരടക്കം ആകെ ഇരുന്നൂറ്റി അന്‍പതോളം പേര്‍ക്ക് പരുക്കേറ്റു. അക്രമികളെ കണ്ടാല്‍ വെടിവയ്ക്കാന്‍ ഉത്തരവുണ്ട്. പ്രദേശത്ത് കേന്ദ്രസേനയെയും വിന്യസിച്ചു.

 

ഹല്‍ദ്വാനി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ പരിധിയിലാണ് ഇന്നലെ വൈകുന്നേരം വന്‍ സംഘര്‍ഷമുണ്ടായത്. അനധികൃതം എന്നാരോപിച്ചായിരുന്നു മദ്രസയും സമീപത്തുണ്ടായിരുന്ന കെട്ടിടവും പൊളിച്ചത്. വിവരമറിഞ്ഞ നൂറുകണക്കിന് പേര്‍ അക്രമം അഴിച്ചുവിട്ടു. പൊലീസ് വാഹനങ്ങള്‍ക്കും സ്ഥാപനങ്ങള്‍ക്കും തീയിട്ടു.

 

ബന്‍ഭൂല്‍പുര പൊലീസ് സ്റ്റേഷന്‍ നാട്ടുകാര്‍ ഉപരോധിച്ചു. മണിക്കൂറുകളെടുത്താണ് പൊലീസിന് സ്ഥിതി നിയന്ത്രണ വിധേയമാക്കാനായത്. സിസി ടിവി ക്യാമറകളില്‍നിന്നും അക്രമികളെ തിരിച്ചറിഞ്ഞെന്നും ഉടന്‍ പിടികൂടുമെന്നും പൊലീസ് അറിയിച്ചു. കര്‍ഫ്യു പ്രഖ്യാപിച്ചും ഇന്‍റര്‍നെറ്റ് വിലക്കിയും കലാപം കൈവിട്ടുപോകാതിരിക്കാനുള്ള ജാഗ്രത ജില്ലാ ഭരണകൂടം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ക്രമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്ന് നൈനിറ്റാള്‍ ജില്ലാ ഭരണകൂടം വ്യക്തമാക്കുന്നു. എന്നാല്‍ ഹൈക്കോടതി കേസില്‍ തീര്‍പ്പ് കല്‍പ്പിക്കുന്നതിന് മുന്‍പ് മദ്രസ പൊളിക്കാന്‍ ആളുകള്‍ എത്തിയെന്ന് പ്രദേശത്തെ കൗണ്‍സിലര്‍ മാധ്യമങ്ങളോട് പറഞ്ഞു.

 

4 Dead, 250 Injured In Uttarakhand Violence, Curfew Imposed, Schools Shut