Pakistan Tehreek-e-Insaf (PTI) supporters watch the general election results at a PTI office in Islamabad, Pakistan February 8, 2024. REUTERS/Gabrielle Fonseca Johnson

Pakistan Tehreek-e-Insaf (PTI) supporters watch the general election results at a PTI office in Islamabad, Pakistan February 8, 2024. REUTERS/Gabrielle Fonseca Johnson

പാക്കിസ്ഥാന്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ഫലം വൈകുന്നു. ഇന്നലെ വൈകിട്ട് അഞ്ചിന് വോട്ടെടുപ്പ് പൂര്‍ത്തിയായെങ്കിലും നാലു സീറ്റുകളില്‍ മാത്രമാണ് ഇതുവരെ ഔദ്യോഗിക ഫലപ്രഖ്യാപനം ഉണ്ടായത്. ആദ്യ സൂചനകളില്‍ ഇമ്രാന്‍ ഖാന്റെ തെഹ്‌രിക് ഇ ഇന്‍സാഫ് പാ‍ര്‍ട്ടി മുന്നിലെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ഔദ്യോഗിക ഫലപ്രഖ്യാപനം വന്ന നാല് സീറ്റുകളില്‍ മൂന്നിലും ഇമ്രാന്‍റെ പാക്കിസ്ഥാന്‍ തെഹ്​രിക് ഇ ഇന്‍സാഫ് (പിടിഐ) പിന്തുണച്ച സ്വതന്ത്ര സ്ഥാനാര്‍ഥികള്‍ക്കാണ് വിജയമെന്നാണ് റിപ്പോര്‍ട്ടുകള്‍. 

ഫലം  പ്രഖ്യാപിക്കാത്തത് തിരഞ്ഞെടുപ്പ് അട്ടിമറിക്കാനാണെന്ന് തെഹ്‌രിക് ഇ ഇന്‍സാഫ് പാ‍ര്‍ട്ടി ആരോപിച്ചു. പ്രവര്‍ത്തകര്‍ ആഹ്ലാദപ്രകടനം തുടങ്ങി. കേവലഭൂരിപക്ഷത്തിന് വേണ്ടത് 133 സീറ്റുകള്‍ മാത്രമാണ്. ജനവിധി എതിരാളികള്‍ അംഗീകരിക്കണമെന്ന് ജയിലില്‍ കഴിയുന്ന മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ ആവശ്യപ്പെട്ടു.  ഫലം ഇമ്രാന്റെ പാര്‍ട്ടിക്ക് അനുകൂലമായതോടെ ഫലപ്രഖ്യാപനം തിരഞ്ഞെടുപ്പ് കമ്മിഷന്‍ നിര്‍ത്തിവച്ചു. 

 

Jailed Imran Khan Claims Victory Amid Counting Of Votes In Pakistan